ഒരു മോഡേൺ പ്ലാൻ; രണ്ടു നിലകളിലായി 4 ബെഡ്റൂം, ഹാൾ,കിച്ചൺ എന്നിവയോട് കൂടിയ വിശാലമായ വീട് !! | Modern beautiful home with the best interior and exterior

Modern beautiful home with the best interior and exterior : വളരെ മനോഹരമായ ഒരു വീടിന്റെ പ്ലാൻ ആണിത്. രണ്ട് ഫ്ളോറുകളിൽ ആയാണ് വീട് ഒരുക്കിയിരിക്കുന്നത്. നാല് ബെഡ്റൂം ഹാൾ കിച്ചൻ എന്നിവയാണ് വീടിന്റെ മെയിൻ പ്ലാനുകൾ ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ടു ബെഡ്റൂമുകളും ഫസ്റ്റ് ഫ്ലോറിൽ രണ്ട് ബെഡ്റൂമുകളുമാണ് ഉള്ളത്. നാല് ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം വരുന്നവയാണ്. ഓരോ റൂമുകളിലും സെറ്റ് ചെയ്തിട്ടുള്ള വാർഡ്രോബ് അറേഞ്ച്മെന്റുകൾ ആരെയും ആകർഷിക്കുന്നതാണ്. ഗേറ്റ് തുറന്ന് അകത്തു കയറുമ്പോൾ വിശാലമായ മുറ്റം. സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും വെച്ച് മനോഹരമാക്കിയിരിക്കുന്നു.

ഒരു വിശാലമായ കാർപോർച്ച് ഇവിടെയുണ്ട്. വീടിന്റെ സിറ്റൗട്ടും വളരെ വിശാലമായത് തന്നെ. സിറ്റൗട്ടിനെയും കാർപോർച്ചനേയും മനോഹരമാക്കുന്നത് ഇവിടെയുള്ള പിള്ളേരുകളാണ്. ഇത് ക്ലാഡിങ് സ്റ്റോൺ വെച്ച് കൂടുതൽ ആകർഷണീയമാക്കിയിരിക്കുന്നു. വീട്ടിലെ ഓരോ ഏരിയയിലെയും സീലിംഗ് ചെയ്തിട്ടുണ്ട്. സിറ്റൗട്ട് എൽ ഷേപ്പിലാണ് തേക്ക് വുഡിൽ ഉള്ള ഡബിൾ ഡോർ ആണ് മെയിൻ എൻട്രൻസിൽ കൊടുത്തിരിക്കുന്നത്. നിലത്ത് ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചിരിക്കുന്നു. വാതിൽ തുറന്ന് അകത്തു കയറുമ്പോൾ ഇടതുഭാഗത്തായി ഫോർമൽ ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു.

modern home
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സോഫ, ടീപോയ് , ആകർഷണീയമായ കർട്ടനുകൾ എല്ലാം ഇവിടെ ഉണ്ട്. ലിവിങ് ഏരിയ ഡബിൾ ഹൈറ്റിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ടിവി യൂണിറ്റിനായി അറേഞ്ച് ചെയ്തിട്ടുള്ള ഏരിയ വളരെ ആകർഷണീയമാ ണ് . ഇത് മാർബിൾ ഫിനിഷിലാണ് ചെയ്തിരിക്കുന്നത്.ഡൈനിങ് ഹാളിലേക്ക് നീളത്തിൽ ഒരു പാത്തു കൊടുത്തിരിക്കുന്നു ഇവിടെയും സീലിംഗ് ചെയ്തിട്ടുണ്ട്. വിശാലമായ ഡൈനിങ് ഏരിയ എട്ടുപേർക്ക് സുഖമായിരുന്ന ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയ അറേഞ്ച് ചെയ്തിട്ടുള്ളത്. ഒരു പ്രയർ റൂം ഇതിനോട് ചേർന്ന് കൊടുത്തിരിക്കുന്നു.

കൂടാതെ കിച്ചണും ഡൈനിങ് ഏരിയയുടെ ചേർന്ന് തന്നെയാണ്. കിച്ചനിൽ നിന്നും ഡൈനിങ്ങ് ഏരിയയിലേക്ക് കാണുന്നതിനായി ഓപ്പൺ സ്പേസ് കൊടുത്തിട്ടുണ്ട് രണ്ട് കിച്ചണുകൾ ആണ് ഉള്ളത് മെയിൻ കിച്ചണും ഒരു വർക്കിംഗ് കിച്ചണും. ഹാളിൽ നിന്നു തന്നെയാണ് ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ കൊടുത്തിരിക്കുന്നത്. ഉപയോഗിച്ചിരിക്കു ന്നത് ഗ്രാനൈറ്റ് ആണ്. ഹാൻഡ് റീൽ ടഫ് ആൻഡ് ഗ്ലാസ്‌,വുഡ് എന്നിവർ ഉപയോഗിച്ചാ ണ് തീർത്തിരിക്കുന്നത്. സ്റ്റെയറിന് താഴെയുള്ള സ്പേസ് സ്റ്റോറേജ് ഏരിയ ആയി ഉപയോഗിച്ചിരിക്കുന്നു. ഫസ്റ്റ് ഫ്ലോറിലേക്ക് ചെല്ലുമ്പോൾ ഒരു അപ്പോൾ ലിവിങ് ഏരിയ ഉണ്ട്. കൂടാതെ രണ്ടു ബെഡ്റൂമുകളും ഒരു ബാൽക്കണി സ്പേസുമാണ് കൊടുത്തിരി ക്കുന്നത്.

You might also like