
ചിലർ വീട് ഇതുപോലെ സ്വർഗ്ഗമാക്കുന്നു! ഏറെ ഇഷ്ടമാവുന്ന എലിവേഷനും അകത്തളവും; ഈ പുത്തൻ വീട് ഒന്ന് കണ്ടു നോക്കൂ!! | Modern 4Bhk Budget Friendly Home Malayalam
Modern 4Bhk Budget Friendly Home Malayalam
Modern 4Bhk Budget Friendly Home Malayalam : ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബിജു എന്ന വ്യക്തിയുടെ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മോഡേൺ എലിവേഷൻ വർക്കുകളാണ് കൂടുതൽ മനോഹരമാക്കുന്നത്. ചതുര ആകൃതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഫിൻ വർക്കുകളാണ് വീടിന്റെ പ്രധാന ആകർഷണം. വലിയ ആളുകൾ മുതൽ സാധാരണകാർക്ക് വരെ ചെയ്യാൻ കഴിയുന്ന പ്ലാനാണ് ഇത്. എൽ ആകൃതിയിലുള്ള വരാന്തയാണ് വീടിനുള്ളത്.
മികച്ചയിനം നീല ഗ്രാനൈറ്റാണ് ഫ്ലോറിൽ പാകിരിക്കുന്നത്. സ്റ്റീൽ കൊണ്ട് നിർമ്മിതമാണ് മുൻവാതിൽ. അതിമനോഹരമായ ലിവിങ് ഏരിയയിലേക്കാണ് കടക്കുന്നത്. ഇരിപ്പിടത്തിനായി സോഫയും മറ്റു സൗകര്യങ്ങളും കാണാം. അതിഗംഭീരമായ സീലിംഗ് വർക്കാണ് മുകൾ വശത്ത് ചെയ്തിരിക്കുന്നത്. നിലവിളക്ക് പോലെയുള്ള സൂക്ഷിച്ചുവെക്കാനുള്ള ഒരു കൂടാരം തടി കൊണ്ട് ഈ വീട്ടിൽ നിർമ്മിച്ചു വെച്ചിട്ടുണ്ട്.

വലിയ ഹാളിന്റെ ഇടത് വശത്തായി രണ്ട് കിടപ്പ് മുറികളുണ്ട്. ആകെ നാല് കിടപ്പ് മുറികളാണ് ഉള്ളത്. വിശാലമായ കിടപ്പ് മുറിയാണ് ഒരുക്കിരിക്കുന്നത്. ചുമരിൽ ടെക്സ്റ്റർ വർക്കുകൾ ചെയ്തിരിക്കുന്നതായി കാണാം. പിസ്റ്റ നിറം നൽകിയ ഒരു ടോയ്ലറ്റ് ഈ കിടപ്പ് മുറിയോട് അറ്റാച്ഡ് ചെയ്തിട്ടുണ്ട്. മറ്റു മുറികളിലും ഒരേ സൗകര്യങ്ങൾ തന്നെയാണ് കാണാൻ കഴിയുന്നത്.
ഹാളിന്റെ തൊട്ട് പുറകിൽ തന്നെ വിശാലമായ അടുക്കളയാണ് ഒരുക്കിരിക്കുന്നത്. ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും ഈ അടുക്കളയിൽ കാണാൻ കഴിയുന്നതാണ്. ഇരട്ട കൌണ്ടറാണ് അടുക്കളയ്ക്കുള്ളത്. പടികൾ കയറി ഫസ്റ്റ് ഫ്ലോറിൽ ചെന്നാൽ രണ്ട് കിടപ്പ് മുറികൾ കാണാം. കൂടാതെ തുറന്ന ടെറസാണ് ഇവിടെ ഒരുക്കിരിക്കുന്നത്. എന്തായാലും കുറഞ്ഞ ചിലവിൽ ഇത്തരമൊരു വീട് നിങ്ങൾക്കും സ്വന്തമാക്കാൻ സാധിക്കുന്നതാണ്. Credit : PADINJATTINI
- Location – Alappuzha
- Owner – Biju
- 1) Ground Floor
- a) Sitout
- b) Living Hall
- c) Dining Hall
- d) 2 Bedroom + Bathroom
- e) Kitchen
- 2) First Floor
- a) 2 Bedroom + Bathroom