രണ്ടര വയസ്സില്‍ മിയക്കുട്ടി പാടിയ പാട്ട് കണ്ടോ.. 😳🤣 രണ്ടര വയസ്സിൽ മിയക്കുട്ടി പാടിയ ​ഗാനം വൻ ഹിറ്റ് 😍🔥 [വീഡിയോ]

പാട്ടു കേൾക്കാനും ആസ്വദിക്കാനും ഏറെ ഇഷ്ടമുള്ളവരാണ് പൊതുവേ മലയാളികൾ. പാട്ടിനോപ്പം ചുവടുവെയ്ക്കാനും ​ഗായകരെ അം​ഗികരിക്കാനും ഒട്ടും മടിയില്ലാത്ത മലയാളികൾക്കിടയിൽ കുട്ടി താരങ്ങളാണ് ​ഗായകരെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ല. ശ്രേയ പ്രദീപിനു ശേഷം ആരാധകരെറ്റെടുത്ത കുഞ്ഞിതാരമാണ് മിയക്കുട്ടി. സോഷ്യൽ മീഡിയയിൽ സജീവമായ കുട്ടിത്താരത്തിന്റ ഫോട്ടോ ഷൂട്ടുകൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ചിത്രങ്ങൾക്കൊപ്പം ഇടയ്ക്കിടയ്ക്ക് പാട്ടു വീഡിയോകൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുന്ന കുട്ടിത്താരത്തിന്റെ രണ്ടര വയസ്സിൽ പാടിയ പാട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മലയാളികൾ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ‘ഏനുണ്ടോടി അമ്പിളി ചന്തം…’ എന്ന ഗാനമാണ് മിയക്കുട്ടി പാടുന്നത്. സെല്ലുലോയിഡ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സിതാര കൃഷ്ണകുമാർ ആണ് ഈ ഗാനം സിനിമയിൽ ആലപിച്ചിരിക്കുന്നത്. അത്രയേറെ തന്നെ

രസകരമായാണ് ഈ ഗാനത്തിന്റെ ഓരോ വരികളും കുഞ്ഞു മിടുക്കി പാടി തീർക്കുന്നത്. പാട്ടിനൊപ്പം വിരിയുന്ന ചിരിയും ആളുകളെ ആകർഷിക്കുന്നുണ്ട്. വിഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ലോകമലയാളികൾക്ക് ഏറെ ഇഷ്ടമുള്ള പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സിലെ ടോപ് സിംഗർ എന്ന കുട്ടികളുടെ റിയലിറ്റിഷോ. ടോപ് സിങ്ങർ രണ്ടാം സീസണിലെ ഏറ്റവും പ്രശസ്തയായ മത്സരാർത്ഥിയാണ് മിയ..

ആ ഷോയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മിടുക്കി എന്ന് പറയുന്നതാകും സത്യം. കുറുമ്പിയുടെ സംസാരവും മനോഹരമായ പാട്ടുകളുമായി മിയ കുട്ടി പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടിതാരമാണ്. ഒപ്പം സംഗീതപ്രേമികളുടെ മനസ്സിൽ സന്തോഷത്തിന്റെ അമിട്ട് പൊട്ടിക്കുന്ന മിയയുടെ നിഷ്‌കളങ്കത നിറഞ്ഞ ചിരി കൊണ്ടും പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ടും പ്രേക്ഷകരുടെ ഹൃദയതാളങ്ങൾ കീഴടക്കി എന്ന് പറയുന്നതാകും സത്യം.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe