പ്രളയത്തിൽ എന്നെ രക്ഷപ്പെടുത്തിയത് മിഥുൻ; തുറന്ന് പറഞ്ഞ് കല്യാണി; വൈറലായി വീഡിയോ !! | Midhun Murali & Kalyani latest interview malayalam

എറണാംകുളം : വജ്രം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരമാണ് മിഥുൻ മുരളി. മമ്മൂട്ടിയുടെ 10 വയസ്സുകാരനായ മകനായി ആയിരുന്നു മിഥുൻറെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 2004 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ മാടത്തക്കിളി എന്ന പാട്ട് അന്ന് വലിയ ഹിറ്റ് ആയിരുന്നു. സ്റ്റേറ്റ് സിലബസ്സിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കാൻ ഉള്ള ഒരു പദ്യം കൂടി ആയിരുന്നു മാടത്തക്കിളി. അത് കൊണ്ട് തന്നെ മിഥുൻ ഇപ്പോഴും അറിയപ്പെടുന്നത് ആ പാട്ടിന്റെ പേരിലാണ്.പിന്നീട് വഴക്ക് 18/9 എന്ന തമിഴ് ചിത്രത്തിലും മലയാളം സിനിമകളായ ബഡ്‌ഡി, ബ്ലാക്ക് ബട്ടർഫ്‌ളൈ, ആന മയിൽ

ഒട്ടകം എന്നീ ചിത്രങ്ങളിലും മിഥുൻ പ്രധാന വേഷങ്ങൾ ചെയ്തു.സഹോദരി മദുലയോടൊപ്പം ചില ടീവി ഷോകളിൽ അവതാരകാനയും മിഥുൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഈയിടെയാണ് മിഥുൻ മുരളിയുടെ വിവാഹം കഴിഞ്ഞത്.മോഡലും എഞ്ചിനീയറും ആയ കല്യാണിയെയാണ് മിഥുൻ വിവാഹം കഴിച്ചത്.ഇരുവരുടെയും 10 വർഷത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ കലാശിച്ചത്.നിരവധി സെലിബ്രേറ്റികൾ പങ്കെടുത്ത വിവാഹം വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടി.ഭാവന, അപർണ ബാലമുരളി, നമിത പ്രമോദ് തുടങ്ങി നിരവധി സിനിമ താരങ്ങളും മിനിസ്‌ക്രീൻ ആർട്ടിസ്റ്റുകളും

 Midhun Murali & Kalyani latest interview malayalam

വിവാഹത്തിൽ പങ്കെടുത്തു.നടി മൃദുല മുരളിയുടെ സഹോദരൻ കൂടിയാണ് മിഥുൻ. മൃദുല ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.വിവാഹ ശേഷം ഏറ്റവും കൂടുതൽ ആസ്വദിച്ചത് വിവാഹ വാർത്തകൾ പോസ്റ്റ്‌ ചെയ്ത ഓൺലൈൻ മാധ്യമങ്ങളുടെ തമ്പ്നയിലുകളും വാർത്തകൾക്ക് വന്ന കമ്മെന്റുകളും ആണെന്നാണ് മൃദുലയും കല്യാണിയും പറയുന്നത്. കല്യാണി അണിഞ്ഞത് വജ്രാഭരണങ്ങളാണെന്

വാർത്ത വന്നിരുന്നു എന്നാൽ തങ്ങളുടേത് ഒരു നോ ഗോൾഡ് കല്യാണം ആയിരുന്നെന്നു വജ്രം പോയിട്ട് സ്വർണ്ണം പോലും അണിഞ്ഞില്ലെന്നുമാണ് ഇരുവരും പറയുന്നത്. സ്പൂൺ ഉപയോഗിച്ച് കല്യാണി ഭക്ഷണം കഴിച്ചത് നെയിൽ എക്സ്റ്റൻഷൻ ചെയ്തത് കൊണ്ടാണെന്നാണ് കല്യാണി പറയുന്നത് കൂടാതെ ഏറ്റവും കൂടുതൽ ചിരിച്ചത് മിഥുൻ വിവാഹം കഴിച്ചത് ഒരു കോടീശ്വരിയെ ആണെന്നുള്ള തമ്പ്നെയിൽ വായിച്ചാണെന്നാണ് താരം പറയുന്നത്. Story highlight : Midhun Murali & Kalyani latest interview malayalam

Rate this post
You might also like