നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ.? പുരുഷന്മാരിൽ അമിതമായ മുടി കൊഴിച്ചിൽ തടയാൻ..

ഇന്ന് പുരുഷന്മാരെ അലട്ടികൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് അമിതമായ മുടി കൊഴിച്ചിൽ. സാധാരണ മനുഷ്യൻ്റെ മുടി ഒരു ദിവസം 80 മുതല്‍ 100 വരെ നഷ്ടപ്പെടുന്നുണ്ട് എന്നാണ് പറയുന്നത്. എന്നാൽ അതിൽ കൂടുതൽ ആകുമ്പോഴാണ് പ്രശ്‌നമാകുന്നത്. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ വരാം. നമ്മൾ കഴിക്കുന്ന ഭക്ഷണം, മാനസിക പിരിമുറുക്കം, അന്തരീക്ഷ മലിനീകരണം.

ആരോഗ്യകരമായ ഭക്ഷണശീലം നമ്മുടെ മുടികൾക്ക് കട്ടിയും കരുത്തും ആരോഗ്യവും വർധിപ്പിക്കുന്നതാണ്. ദിവസവും മുടി നല്ല പോലെ കഴുകണം. ഇത് താരന്റെ വളര്‍ച്ച തടയുന്നതിന് സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുടിയിലെ രോമകൂപങ്ങളിൽ ജലത്തിന്റെ അംശം എപ്പോഴും ഉണ്ടായിരിക്കണം. ജലാംശം കുറയുകയാണെങ്കിൽ പുതിയ ഫോളിക്കിളുകൾ ദുർബലമാകുന്നതാണ്.

gserfgs

ഒരു ശരാശരി മനുഷ്യന്‍ ദിവസവും 8 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വിറ്റമിന്‍ എ, വിറ്റമിന്‍ ബി, വിറ്റമിന്‍ ഇ എന്നിവ മുടി കൊഴിച്ചിലിനും മുടിയുടെ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ്. മത്സ്യം, ഇറച്ചി, സോയ എന്നീ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നമുക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്.

തലയിയില്‍ നല്ല എണ്ണ തേച്ച് മസാജ് ചെയ്യുന്നത് മുടികൾക്ക് നല്ലതാണ്. മദ്യപാനവും പുകവലിയും അമിതമായാൽ അത് തലമുടിയെ ബാധിക്കും എന്നുള്ള കാര്യം പലരും മനസിലാകുന്നില്ല. അതുപോലെ തന്നെ സ്ട്രെസ് മൂലം അമിതമായി മുടി കൊഴിയുന്നും പൊതുവെ കണ്ടുവരുന്നതാണ്. ദിവസവും വ്യായാമം ചെയ്യുന്നത് സ്ട്രെസ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe