തനിക്കൊപ്പം എന്നും ഉണ്ടാകണം; ഭർത്താവിന്റെയും മകന്റെയും പേര് കയ്യിൽ ടാറ്റൂ ചെയ്ത് പ്രിയ നടി മേഘ്ന രാജ്!! | Meghna Raj got her husband and son’s name tattooed on her arm

Meghna Raj got her husband and son’s name tattooed on her arm : മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷാ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ താരമാണ് മേഘ്ന രാജ്. 2009 ൽ ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ മേഘ്നയ്ക്ക് സാധിച്ചിട്ടുണ്ട്. യക്ഷിയും ഞാനും, ഓഗസ്റ്റ് 15, പോപ്പിൻസ്, മാഡ് ഡാഡ് റെഡ് വൈൻ, മെമ്മറീസ്, എന്നിവ താരം മലയാളത്തിൽ അഭിനയിച്ച ചില ചിത്രങ്ങളാണ്.

ഇപ്പോൾ ചലച്ചിത്രമേഖലയിൽ അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ തന്റെ വിശേഷങ്ങൾ അറിയിക്കാൻ മടിക്കാറില്ല. ഇപ്പോഴിതാ താരം പുതിയൊരു വിശേഷം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ്. എന്റെ കയ്യിൽ പുതുതായി ടാറ്റൂ ചെയ്തിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നടി മേഘ്നയുടെ ഭർത്താവാണ് ചിരഞ്ജീവി. ഇരുവരുടെയും 10 വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്.

meghnaraj 3
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്നാൽ ചിരഞ്ജീവിക്ക് സംഭവിച്ച അപ്രതീക്ഷിത ഹൃദയാഘാതം മേഘ്നയെ വല്ലാതെ തളർത്തിയിരുന്നു. 2020 ജൂൺ ഏഴിനാണ് ചിരഞ്ജീവി ഈ ലോകത്തോട് വിട പറയുന്നത്. എന്റെ ഭർത്താവിനോടൊപ്പം ഉള്ള മനോഹരമായ നിമിഷങ്ങൾ ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു. ആ വിഷമം അൽപമെങ്കിലും മറന്നത് തന്റെ മകന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് എന്ന് താരം പറഞ്ഞു. തന്റെ ഭർത്താവിന്റെയും മകന്റെയും പേരുകളാണ് നടി ഇപ്പോൾ കയ്യിൽ ടാറ്റൂ ചെയ്തിരിക്കുന്നത്..

2020 ഒക്ടോബർ 22നാണ് താരം തന്റെ ആൺകുഞ്ഞിന് ജന്മം നൽകുന്നത്. മകന്റെ പേരാണ് രായൻ രാജ് സർജ. 2018 ലായിരുന്നു താരവും ചിരഞ്ജീവിയും തമ്മിലുള്ള വിവാഹം.. 1.4 മില്യൺ ആളുകളാണ് താരത്തിനെ ഇൻസ്റ്റഗ്രാം പേജിൽ പിന്തുണയ്ക്കുന്നത്. “മൈ ഫോറെവർ ” എന്ന അടിക്കുറിപ്പോടെയാണ് ടാറ്റൂ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

You might also like