‘ഞാൻ പുഞ്ചിരിക്കാൻ കാരണം നീ മാത്രമാണ്’; പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്ന് നടി മേഘ്ന രാജ്!! |
Meghana raj’s emotional wish on her husband’s birthday

Meghana raj’s emotional wish on her husband’s birthday : 2018 ലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. 2020 ചിരഞ്ജീവി ഈ ലോകത്ത് നിന്നും വിട വാങ്ങി. 2010 ൽ പുറത്തിറങ്ങിയ യക്ഷിയും ഞാനും എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരുന്നു. ഈ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.പിന്നീട് ഓഗസ്റ്റ് 15, പാച്ചുവും കോവാലനും,
ബ്യൂട്ടിഫുൾ, പൊന്നുകൊണ്ട് ആൾരൂപം, അച്ഛന്റെ ആൺമക്കൾ,നമുക്ക് പറക്കാൻ, പോപ്പിൻസ്, മധുരാശി, മാഡ് ഡാഡ്, റെഡ് വൈൻ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞുനിന്നു.

meghana
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അഭിനയത്തെ മാത്രമല്ല നല്ലൊരു ഗായികയും മോഡലും കൂടിയാണ് താരം. പ്രേക്ഷകർക്ക് മുന്നിൽ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിലൂടെ നിറഞ്ഞുനിൽക്കുകയും ചെയ്യുന്നു. എല്ലാ വിശേഷങ്ങളും താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.1.4 മില്യൺ ഫോള്ളോവെർസ് ആണ് ഇൻസ്റ്റഗ്രാമിൽ മാത്രമായി താരത്തിന് ഉള്ളത്. ചിരഞ്ജീവിക്കും മേഘനക്കും ഏക മകനാണ് റെയാൻ. ഇപ്പോഴിതാ താരം തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി മറ്റൊരു വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭർത്താവിന്റെ പിറന്നാൾ വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

തങ്ങളുടെ കല്യാണ ദിവസത്തെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഈ വാർത്ത ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്.”Happy Birthday my happiness. No matter what, who not one, not two, the reason I smile is only for you, my dearest husband CHIRU. I love u…. ” എന്ന അടിക്കുറിപ്പോടെ ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ നിരവധി ആളുകളാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി വരുന്നുണ്ട്.

You might also like