ചീരുവിന്റെ സ്വപ്ന സാക്ഷാത്കാരം..ബ്ലാക്ക് ലേഡി വീട്ടിലെത്തി; അഭിമാന നിമിഷത്തിൽ വികാരഭരിതയായി മേഘ്‌നരാജ്!! | Meghana Raj with Film Fare Award

Meghana Raj with Film Fare Award : യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മേഘ്‌ന രാജ്.അനൂപ് മേനോൻ,ജയസൂര്യ എന്നിവർ ഒന്നിച്ചെത്തിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെയാണ് മേഘ്‌നയെ ആളുകൾ അടുത്തറിഞ്ഞത്. താരത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ഈ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ മേഘ്‌നയ്ക്ക് അവസരം ലഭിച്ചു. നീണ്ട 10 വർഷത്തെ പ്രണയത്തിനൊടുവിൽ ചിരഞ്ജീവി സർജയുമായുള്ള താരത്തിന്റെ വിവാഹവും കഴിഞ്ഞിരുന്നു.

എന്നാൽ ജീവിതം മനോഹരമായി മുന്നോട്ടു പോയിരുന്ന സാഹചര്യത്തിലാണ് അവിചാരിതമായി മേഘ്‌നയ്ക്ക് തന്റെ പ്രിയതമനെ നഷ്ടമായത്. ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മരണപ്പെടുമ്പോൾ അദ്ദേഹത്തിന് അഭിമാനമായി മകനെ മാറ്റുക എന്ന ലക്ഷ്യമായിരുന്നു മേഘ്‌നയെ മുന്നോട്ട് നയിച്ചിരുന്നത്. അത് പല ഘട്ടത്തിലും താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. മകന് ഒപ്പമുള്ള എല്ലാ മനോഹര നിമിഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

Meghana Raj
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇപ്പോൾ മരണാനന്തര ബഹുമാനിയായ ഫിലിം ഫെയർ പുരസ്കാരം ചിരഞ്ജീവിക്ക് ലഭിച്ചിരിക്കുകയാണ്. താരത്തിന് പകരം ഇത് കൈപ്പറ്റിയിരിക്കുന്നത് മേഘ്‌ന ആണ്.അവാർഡിന് ഒപ്പം മകനെയും ഒക്കത്തിരുത്തി ചിരഞ്ജീവിയുടെ ഫോട്ടോയ്ക്ക് സമീപം നിൽക്കുന്ന മേഘ്‌നയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഓരോരുത്തരുടെയും മനസ്സിനെ തൊട്ടുണർത്തുന്ന കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. നീ ആഗ്രഹിച്ച ബ്ലാക്ക് ലേഡി നമ്മുടെ വീട്ടിലെത്തി. ഇപ്പോൾ നീ ഉണ്ടായിരുന്നുവെങ്കിൽ ഇത് എങ്ങനെ കൈപ്പറ്റും എന്ന് എനിക്ക് മനസ്സിൽ കാണാൻ കഴിയുന്നുണ്ട് എന്നാണ് താരം കുറിച്ചത്.

താരത്തിന്റെ കുറിപ്പിന് താഴെ നിരവധി പേര് താരത്തിന് പ്രചോദനം നൽകുന്ന വാക്കുകളുമായി എത്തിയിട്ടുണ്ട്. മുന്നോട്ടുള്ള ഓരോ ചുവടും മനോഹരമാകട്ടെ എന്നാണ് അധികവും ആളുകൾ പറഞ്ഞിരിക്കുന്നത്. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ് മേഘ്‌ന എങ്കിലും താരവും താരത്തെപ്പറ്റിയുള്ള വിശേഷങ്ങളും ഒക്കെ എന്നും സോഷ്യൽ മീഡിയയിൽ മുൻപന്തിയിൽ തന്നെയാണ് നിറഞ്ഞുനിൽക്കുന്നത്.

You might also like