ചീരു കേള്‍ക്കാന്‍ കൊതിച്ച ആ വിളി! ‘അപ്പാ..’ എന്നു വിളിച്ച് റയാൻ; കണ്ണുനീർ വീഡിയോയുമായി മേഘ്‌ന.!! | Meghana Raj Son Raayan saying Amma and Appa

Meghana Raj Son Raayan saying Amma and Appa : ദക്ഷിണേന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. ഭർത്താവ് ചിരഞ്ജീവി സർജയുടെ വിയോഗം താരത്തെ ഏറെ തളർത്തിയെങ്കിലും ഇപ്പോൾ തിരിച്ചു വരവിന്റെ ഘട്ടത്തിലാണ് താരം. 2020 ഒക്ടോബര്‍ 22നാണ് മേഘ്‌നയ്ക്കും ചിരഞ്ജീവി സര്‍ജയ്ക്കും ഒരു കുഞ്ഞ് പിറന്നത്. പത്ത് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ജീവിതത്തിൽ ഒന്നുചേർന്ന ഇവർക്ക് മകൻ റയാൻ രാജ് ഏറ്റവും വലിയ സന്തോഷമാകുമായിരുന്നു.

എന്നാൽ കുഞ്ഞ് ജനിക്കുന്നതിന് അഞ്ച് മാസങ്ങൾക്ക് മുമ്പ് തന്നെ ചീരു യാത്രയായി. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ഓരോ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം മേഘ്‌ന ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകനൊപ്പമുള്ള മനോഹരമായ ഒരു വീഡിയോ പങ്കുവെച്ച് ആരാധകർക്ക് അരികിൽ എത്തിയിരിക്കുകയാണ് നടി മേഘ്‌നാ രാജ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താരം മകനൊപ്പം സമയം ചിലവഴിച്ചതിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Meghana Raj Son

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വീഡിയോയില്‍ ‘അമ്മ’ എന്നു പറയാന്‍ റയാനെ പഠിപ്പിക്കുകയാണ് മേഘ്‌ന രാജ്. മൂന്നു തവണ അമ്മ എന്നു പറഞ്ഞതിന് ശേഷം അവസാനതവണ ‘അപ്പ’ എന്നാണ് മകൻ പറയുന്നത്. ഒത്തിരിനേരം ആലോചിച്ചിട്ടാണ് അപ്പ എന്ന് റയാൻ പറയുന്നത്. ഇതിന്റെ പേരിൽ അമ്മയുടെ പരിഭവവും മകൻ കാണുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ ഏറെ ആരാധകരുള്ള താരമാണ് മേഘ്‌ന. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫോളോവേഴ്സ് താരത്തിനുണ്ട്. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ഞൊടിയിടയിൽ വൈറലാകാറുണ്ട്.

താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോക്ക് താഴെയും ഒട്ടേറെ പേർ കമ്മന്റുകളുമായ് രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞ് ‘അപ്പാ’ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ കണ്ണുനിറഞ്ഞു എന്നാണ് പലരും കമന്റ് ചെയ്തത്. ചിലരുടെ കാര്യത്തിൽ ദൈവം ഇങ്ങനെയൊരു വിധിയാകും കരുതുക എന്നും ആറ്റുനോക്കിയിരിക്കുന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ കഴിയാതെ പോകുന്ന അച്ഛന്റെ അവസ്ഥയും അത്‌ കണ്ടുനിന്ന അമ്മയുടെ നൊമ്പരവും ഏറെ വേദനാജനകമെന്നും സോഷ്യൽ മീഡിയ കുറിക്കുന്നു.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

You might also like