“വിത്ത് മൈ ബേബി ഗേൾ”.. നസ്രിയക്കൊപ്പമുള്ള മേഘ്നയുടെ ക്യൂട്ട് ലുക്കിൽ ഉള്ള ചിത്രം വൈറലായി!! | Meghana raj and Nazriya meetup
Meghana raj and Nazriya meetup : സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ താരമാണല്ലോ മേഘ്ന രാജ്. 2009 ൽ പുറത്തിറങ്ങിയ കന്നട സിനിമയിലൂടെ ആയിരുന്നു മേഘ്നയുടെ അരങ്ങേറ്റമെങ്കിലും ഇൻഡസ്ട്രിക്ക് പുറത്തും ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരുടെ പ്രിയതാരമായി മാറാനും ഇവർക്ക് സാധിച്ചിരുന്നു. യക്ഷിയും ഞാനും, ബ്യൂട്ടിഫുൾ, മാഡ് ഡാഡ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം.
നടൻ ചിരഞ്ജീവി സർജയുമായുള്ള താരത്തിന്റെ വിവാഹവും മറ്റും ആരാധകർ വലിയ ആഘോഷത്തോടെ യായിരുന്നു കൊണ്ടാടിയിരുന്നത്. എന്നാൽ 2020 ൽ സിനിമാ ലോകത്ത് വലിയൊരു വിടവ് സൃഷ്ടിച്ചു കൊണ്ട് ചിരിഞ്ജീവി സർജയുടെ മര ണം സിനിമാ ലോകത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഭർത്താവ് മര ണപ്പെടുന്ന സമയത്ത് ഗർഭിണിയായ താരം പിന്നീട് ഒരാൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. തന്റെ പ്രിയതമനുമായുള്ള ഓർമ്മകളും ചിത്രങ്ങളും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള

താരത്തിന് വലിയ രീതിയിലുള്ള സ്വീകാര്യത തന്നെയാണ് ആരാധകർ നൽകാറുള്ളത്. എന്നാൽ ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരമായ നസ്രിയക്കൊപ്പമുള്ള രണ്ട് സെൽഫി ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചിരുന്നത്. സിനിമയിലുള്ള പരിചയം എന്നതിലുപരി ഇരുവരും ജീവിതത്തിൽ വളരെ അടുപ്പം സൂക്ഷിക്കുന്ന സുഹൃത്തുക്കൾ കൂടിയാണ്.
അതുകൊണ്ടുതന്നെ ” എന്റെ ബേബി ഗേളുമായി ഞാൻ വീണ്ടും ഒത്തുകൂടി” എന്നൊരു ക്യാപ്ഷനിൽ ആയിരുന്നു മേഘ്ന ഈയൊരു ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഈയൊരു ചിത്രത്തിലെ ഇരുവരുടെയും എക്സ്പ്രഷൻ തന്നെയാണ് ആരാധകർക്കിടയിൽ ഇടം പിടിച്ചിട്ടുള്ളത്. ക്യൂട്ട് ലുക്കിൽ ഇരുവരും എത്തിയതോടെ ഈ ഒരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ ആരാധകരുടെ പ്രിയ ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.