സ്വർണ്ണ ചേല അണിഞ്ഞ് നാടൻ ലുക്കിൽ പ്രേക്ഷകരുടെ ഇഷ്ടത്താരം മീര ജാസ്മിൻ; പുത്തൻ ചിത്രങ്ങൾ കാണാം !! | Meera Jasmine latest saree look malayalam

Meera Jasmine latest saree look malayalam : ഒരു കുസൃതിച്ചിരിയോടെ മറഞ്ഞു താരമായാണ് നിൽക്കുന്നതായാണ് എന്നും മീര ജാസ്മിനെക്കുറിച്ച് മലയാളി പ്രേക്ഷകർക്ക് തോന്നിയിട്ടുള്ളത്. എക്കാലവും അത്രമേൽ പ്രിയപ്പെട്ട താരമായിരുന്നു ഈ നായിക. സിനിമയിൽ നിന്നും മാറി നിൽക്കുമ്പോഴും താരത്തിന്റെ തിരിച്ചു വരവിനായി പ്രേക്ഷകർ കാത്തിരുന്നു. വെള്ളിത്തിരയിലേക്ക് മീര ജാസ്മിൻ കടന്നു വന്നത് 2001 ൽ സൂത്രധാരനിലൂടെയാണ്.

പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്തു വിവാഹത്തിനു ശേഷം സിനിമയുടെ എണ്ണം കുറച്ചെങ്കിലും ഇടവേളകളിൽ മലയാളി പ്രേക്ഷകർക്കു മുന്നിലേക്ക് മീര ജാസ്മിൻ എത്തി. ഇപ്പോൾ സ്വർ‍ണ ചേലയിൽ മലയാളിത്തം നിറച്ചുകൊണ്ടുള്ള പുതിയ ചിത്രം പങ്കുവെയ്ക്കുകയാണ് താരം. ഇടവേളകളിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്. സമീപകാലത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടിൻ്റെ പേരിൽ ചെറിയ വിമർശനം ഉയർന്നിരുന്നു.

 Meera Jasmine latest saree look malayalam

ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഉടൻ തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ മകളിലൂടെ 2022 ൽ കുടുംബ പ്രേക്ഷകർക്ക് തൻ്റെ സാന്നിധ്യം അറിയിക്കാനായി മീര ജാസ്മിന്. ശക്തമായ കഥാപാത്രവുമായി വെള്ളിത്തിരയിൽ മീരയുടെ തിരിച്ച് വരവ് ഇപ്പോഴും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. സത്യൻ അന്തിക്കാടിൻ്റെ പ്രിയപ്പെട്ട നായികയായിരുന്നു മീര. അച്ചുവിൻ്റെ അമ്മ, വിനോദയാത്ര, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, മകൾ എന്ന ചിത്രങ്ങളിലെ നായിക മീരയായിരുന്നു. ഒരു കാലത്ത് മലയാളത്തിലെ നായകന്മാരായ

ദിലീപിനും പൃഥ്വിരാജിനുമൊപ്പം നിരവധി ഹിറ്റുകൾ സൃഷ്ടിച്ചു. മലയാളത്തിലെ മുൻനിര നായികയായി മാറുന്നത് 2003 ൽ ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാനിലൂടെയാണ്. കരിയറിൻ്റെ തുടക്കകാലത്ത് തന്നെ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഒരുപാട് സിനിമകളുടെ ഭാഗമായി താരം.ഒരു വിലാപം എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി. അതേ വർഷം ആദ്യ സംസ്ഥാന പുരസ്കാര നേട്ടവും സമ്മാനിച്ചു.മീര വിവാഹം ചെയ്തിരിക്കുന്നത് ദുബായിൽ എൻജിനീയറായ അനിൽ ജോൺ ടൈറ്റസിനെയാണ്. ഇപ്പോൾ സെറ്റിലായിരിക്കുന്നത് വിദേശ രാജ്യത്താണ്.

5/5 - (1 vote)
You might also like