പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞു.. സന്തോഷത്തോടെ കാരവാനിൽ ചുവടുവച്ച് നടി മീര ജാസ്മിൻ; വീഡിയോ ​വൈറല്‍.!! | Meera Jasmine Dance Video

അന്തരിച്ച അനുഗ്രഹീത സംവിധായകൻ ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് മീരാ ജാസ്മിൻ . ദിലീപ് നായകനായ സൂത്രധാരൻ എന്ന സിനിമയിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള മീരാജാസ്മിന്റെ കടന്നുവരവ്. മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് മീരയിലെ അഭിനേതാവിനെ സ്വീകരിച്ചത്. പിന്നീടങ്ങോട്ട് മീരാജാസ്മിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നാടൻ കഥാപാത്രങ്ങളായും മോഡേൺ കഥാപാത്രങ്ങളായും താരം വെള്ളിത്തിരയിൽ തിളങ്ങി. ജയസൂര്യ പൃഥ്വിരാജ്

കുഞ്ചാക്കോ ബോബൻ തുടങ്ങിയ യുവ നായകന്മാർക്കൊപ്പം മോഹൻലാൽ അടക്കമുള്ള സൂപ്പർസ്റ്റാറുകൾക്കൊപ്പം ഒരേസമയം മീര അഭിനയിച്ചു തകർത്തു. മീരയുടെ കരിയറിൽ എപ്പോഴും നിർണായകം ആയിട്ടുള്ള കഥാപാത്രങ്ങൾ നൽകിയ സംവി ധായകനാണ് സത്യൻ അന്തിക്കാട് . മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ മുൻനിര നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി സിനിമയിൽ നിന്നും മീരാജാസ്മിൻ മാറിനിൽക്കാൻ തീരുമാനിക്കുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട് ആണ് താരം ഈ നിർണായക തീരുമാനമെടുത്തത്. അന്നുമുതൽ ഇന്നോളം മീരാജാസ്മി മടങ്ങി വരവിനായി കാത്തിരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ . ഇതിനിടയിൽ ചില ചിത്രങ്ങളിൽ താരം മുഖം കാണിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ പുതിയ ചിത്രം മീരയുടെ രണ്ടാം വരവിൽ വഴിത്തിരിവാകും എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമില്ല. ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന കുടുംബചിത്രമാണിത്.

ചിത്രത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോകൾ ഇതിനുമുൻപും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ ഷൂട്ടിംഗ് വിജയകരമായ പൂർത്തിയാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ആ സന്തോഷം മീരാജാസ്മിൻ സഹപ്രവർത്തകരുമായി ചേർന്ന് ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ നിറയുന്നത്. തൻറെ കാരവാനിൽ അസിസ്റ്റൻറ് കൾക്കൊപ്പം നൃത്തം ചെയ്തതാണ് പായ്ക്കപ്പ് പറഞ്ഞ സന്തോഷം താരം ആഘോഷമാക്കിയത്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe