വിലയൊന്നും നോക്കിയില്ല.. ഇഷ്‌ടപ്പെട്ടു, വാങ്ങി! ഇനി മീനാക്ഷിയുടെ യാത്ര എംജിയുടെ പുത്തൻ ഹെക്റ്റർ.!! | Meenakshi Raveendran New Car MG Hector Viral Entertainment News Malayalam

Meenakshi Raveendran New Car MG Hector Viral Entertainment News Malayalam

Meenakshi Raveendran New Car MG Hector Viral Entertainment News Malayalam : ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് മീനാക്ഷി രവീന്ദ്രൻ. ഒരു അവതാരക എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് താരം. വ്യത്യസ്തമായ അവതരണ ശൈലിയാണ് മീനാക്ഷിയെ ജനപ്രിയയാക്കി മാറ്റിയത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഉടൻ പണം എന്ന പരിപാടിയിലൂടെയാണ് മീനാക്ഷി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. ടെലിവിഷൻ മേഖലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മീനാക്ഷി വളരെയധികം സജീവമാണ്.

നായികാനായകൻ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ആണ് മീനാക്ഷി പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. നല്ല നടന്മാരെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ ഒരു ടെലിവിഷൻ റിയാലിറ്റി ഷോ ആയിരുന്നു ഇത്. മറിമായം എന്ന ടെലി സീരിയലിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. മാലിക്, ഹൃദയം എന്നീ സിനിമകളില്‍ അഭിനയിച്ച മീനാക്ഷി മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തില്‍ അധികം ആളുകള്‍ മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.

Meenakshi Raveendran New Car MG Hector Viral Entertainment News Malayalam

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ മീനാക്ഷിയുടെ പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്. താരം പുതിയ കാർ വാങ്ങിച്ചിരിക്കുകയാണ്. ഈ കാറിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങൾ നിറയുന്നത്. എംജി ഹെക്റ്റർ വാഹനമാണ് ഇപ്പോൾ മീനാക്ഷി സ്വന്തമാക്കിയിരിക്കുന്നത്. ഇത് എസ്‌യുവി വിഭാഗത്തിൽ പെട്ടതാണ്. 12 മുതൽ 21 ലക്ഷം വരെയാണ് ഇതിന്റെ വില വരുന്നത്.

ഈ വാഹനത്തിന്റെ കറുപ്പു നിറത്തിലുള്ള വെറൈറ്റി ആണ് ഇപ്പോൾ മീനാക്ഷി സ്വന്തമാക്കിയിരിക്കുന്നത്. കെ എൽ 32U0030 എന്ന നമ്പറിലുള്ള കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. Welcome our brand new member എന്ന അടിക്കുറിപ്പോടെയാണ് താരം പുതിയ വാഹനത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളും ആശംസകളും ആയി വന്നു കൊണ്ടിരിക്കുന്നത്.

5/5 - (1 vote)
You might also like