
പാരീസിൽ ചുറ്റിയടിച്ച് മീനൂട്ടി! ഈഫൽ ടവറിനു മുമ്പിൽ സ്റ്റൈലിഷായി താര പുത്രി മീനാക്ഷി ദിലീപ്.. ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! | Meenakshi Dileep At Paris Viral Entertainmet News Malayalam
Meenakshi Dileep At Paris Viral Entertainmet News Malayalam
Meenakshi Dileep At Paris Viral Entertainmet News Malayalam : യാത്രകളെ വളരെയധികം സ്നേഹിക്കുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. ജനപ്രിയ നായകൻ ദിലീപിന്റെയും ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മലയാളികളുടെ പ്രിയ മഞ്ജുവിന്റെയും പുത്രിയാണ് മീനാക്ഷി. താരങ്ങളുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പോലെ തന്നെ താരപുത്രിയുടെ വിശേഷങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ വലിയ ജനപ്രീതിയാണുള്ളത്. മീനാക്ഷി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.
സോഷ്യൽ മീഡിയയിൽ മീനാക്ഷി അത്രതന്നെ സജീവ സാന്നിധ്യമല്ല എന്നതും താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വൈറലായി മാറാനുള്ള കാരണങ്ങളിൽ ഒന്നാണ്. ഫ്രാൻസിൽ നിന്നുള്ള മീനാക്ഷി ദിലീപിന്റെ ചിത്രങ്ങൾ ഇതിനുമുൻപും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മീനാക്ഷി ദിലീപിന്റെ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ ജനശ്രദ്ധ നേടുന്നത്. തന്റെ അവധിക്കാലം ആഘോഷിക്കാനാണ് ഇപ്പോൾ താരം ഫ്രാൻസിലേക്ക് ചേക്കേറിയിരിക്കുന്നത്. കടുത്ത മഞ്ഞിൽ നിന്നു കൊണ്ടുള്ള മീനാക്ഷി ദിലീപിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഫ്രാൻസിലെ പാരീസിൽ ഈഫൽ ടവറിനു അടുത്തുനിന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. വളരെ സ്റ്റൈലിഷ് വേഷത്തിൽ നിൽക്കുന്ന മീനാക്ഷിയുടെ ഈ ചിത്രം പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്. താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കളും സിനിമ മേഖലയിലേക്ക് കടന്നു വരാറുണ്ട് എങ്കിലും ഇതിൽ നിന്നെല്ലാം മാറി തന്റേതായ ഒരു ലോകത്ത് ജീവിക്കുകയാണ് മീനാക്ഷി. പുതിയ ചിത്രത്തിന്റെ ക്രെഡിറ്റ് നൽകിയിരിക്കുന്നത് നീതാ ജയകുമാറിനാണ്.
ചെന്നൈയിൽ മെഡിസിനാണ് മീനാക്ഷി ദിലീപ് പഠിക്കുന്നത്. പഠനം പൂർത്തിയാക്കി ഡോക്ടറേറ്റ് മീനാക്ഷി ദിലീപ് നമുക്ക് മുൻപിൽ എത്താൻ ഇനി അധികം കാലതാമസം ഇല്ല. പഠനത്തിരക്കിനിടയിലും അവസരം കിട്ടുമ്പോഴെല്ലാം മീനാക്ഷി ദിലീപ് നാട്ടിൽ എത്താറുണ്ട്. ദിലീപിന്റെയും കാവയുടെയും മകളായ മഹാലക്ഷ്മിയെ മീനാക്ഷിക്ക് വളരെ ഇഷ്ടമാണ്. ഇരുവരും വളരെയധികം പ്രായവ്യത്യാസം ഉള്ളതു കൊണ്ടു തന്നെ മീനാക്ഷിക്ക് മഹാലക്ഷ്മിയോട് വളരെയധികം സ്നേഹമാണ് എന്ന് ഇതിനു മുൻപ് തന്നെ ദിലീപ് പറഞ്ഞിരുന്നു.