ഇക്കുറി മയിലഴകിൽ വുദ്ധി മോൾ 😍😍 പീകോക്ക് തീമിൽ അതീവ സുന്ദരിയായി വൃദ്ധി കുട്ടിയുടെ പുത്തൻ ഫോട്ടോഷൂട്ട്.!! 😍🔥

ഒറ്റ ഡാൻസിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ കുട്ടിത്താരമാണ് വൃദ്ധി വിശാൽ. അതിനുശേഷം നിരവധി ടെലിവിഷൻ പോഗ്രാമുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും റീലുകളിലൂടെയുമൊക്കെ താരം മലയാളികളെ കയ്യിലെടുത്തു. ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സാണ് ഈ കുട്ടി പ്രതിഭയ്ക്ക് ഉള്ളത്, അതും വെറും ആറ് മാസം കൊണ്ട്. വൃദ്ധി കുട്ടിയുടെ ഫോട്ടോ ഷൂട്ടുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇക്കുറിയും

മാറ്റമില്ല, പീകോക്ക് തീമിൽ ചെയ്തിരിക്കുന്ന ഗൗണിൽ അതീവ സുന്ദരിയായാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. വയലിറ്റിലും സീ ബ്ലൂ കളറിലും പീകോക്ക് ഫെദേർസ് നൽകിയാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. liandli coutures ആണ് കോസ്റ്റ്യൂം ഡിസൈനേഴ്സ് abi fine shooters ആണ് ഇക്കുറിയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രിൻസസ് ബോൾ ഗൗണിലും ഹാഫ് സാരി ഗൗണിലും തിളങ്ങിയ വൃദ്ധി മോളുടെ

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് കുട്ടിത്താരം ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. വൃദ്ധി കുട്ടി മാത്രമല്ല വൃദ്ധിയുടെ അമ്മയും അച്ഛനും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഡാൻസേഴ്സായ വിശാൽ കണ്ണന്റേയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ.മൂവരും ചേർന്നുള്ള റീലുകളും ഡാൻസ് പെർഫോമൻസുമൊക്കെ

എപ്പോഴും വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിലെ ക്യൂട്ടി ബ്യൂട്ടി സ്റ്റാറാണ് വൃദ്ധി. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വീഡിയോയിലെ വൈറൽ ഡാൻസോടെയാണ് വൃദ്ധി മലയാളികളുടെ പ്രിയങ്കരിയായത്. പിന്നീട് നിരവധി ടെലിവിഷൻ പോഗ്രാമുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും റീലുകളിലൂടെയുമൊക്കെ വൃദ്ധി മലയാളികളെ കയ്യിലെടുത്തു. സാറാസ് എന്ന ചിത്രത്തിലൂടെയാണ് വൃദ്ധി ബിഗ്സ്ക്രീനിൽ ഇടം നേടിയത്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe