പപ്പടം കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി ഏത് മീനും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം! ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കില്ല!! | Mathi Fish Cleaning Tips

Mathi Fish Cleaning Tips : നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നമ്മൾക്കു പ്രയോജനപ്രദമാകുന്ന കുറച്ച് ടിപ്സുകളാണ് ഇവിടെ പറയാൻ പോകുന്നത്. വീട്ടമ്മമാർക്ക് തങ്ങളുടെ അടുക്കളയിൽ ചെയ്യാൻ കഴിയുന്ന ഉപകാരപ്രദമായ പൊടിക്കൈകളാണിവ. പലപ്പോഴും നമ്മൾ കൂടുതൽ അളവ് മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടി വരാറുണ്ട്. എന്നാൽ പലപ്പോഴും അത് കൂടുതൽ നാൾ ഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കാറില്ല. എന്നാൽ ഇത് ഒരാഴ്ച്ച വരെ കേടാവാതെ സൂക്ഷിക്കാനൊരു മാർഗമുണ്ട്.

അതിനായി മീൻ കഴുകാതെ എയർ ടൈറ്റ് ആയിട്ടുല്ല അടച്ചു വെക്കാവുന്ന ഒരു കണ്ടയ്നറിൽ ഇട്ട് കൊടുക്കുക. ശേഷം മീൻ മുങ്ങാവുന്ന അത്രയും വെള്ളം ഒഴിച്ച് കൊടുത്ത്‌ നല്ല പോലെ അടച്ചു ഫ്രീസറിൽ വച്ചു കൊടുത്താൽ മീൻ പൊട്ടിപ്പൊടിയാതെയും നല്ല ഫ്രഷ് ആയും കിട്ടും. ചിക്കനും ബീഫുമെല്ലാം ഫ്രഷ് ആയി സൂക്ഷിക്കാൻ നമുക്ക് ഇതു പോലെ ചെയ്യാവുന്നതാണ്. അടുത്തതായി നമ്മുടെ കയ്യിൽ പറ്റിയ മീനിന്റെയും മറ്റും ചീത്ത സ്മെല്ല് മാറി കിട്ടാനുള്ളൊരു ടിപ്പാണ്.

കയ്യിൽ കറിവേപ്പില എടുത്ത് നല്ല പോലെ ഞെരടിക്കൊടുത്താൽ ഇത് പോയിക്കിട്ടും. നമ്മുടെ വീട്ടമ്മമാർ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഉരുളൻകിഴങ്ങിൽ മുളപൊട്ടുന്നത്. മുളപൊട്ടിയ ഉരുളൻകിഴങ്ങ് കഴിക്കാൻ ഒട്ടും രുചിയുണ്ടാവില്ല. സവാള, ചെറിയുള്ളി ഇവയുടെയെല്ലാം കൂടെ കിഴങ്ങ് വയ്ക്കുമ്പോളാവും മുളപൊട്ടുക. അത്തരത്തിൽ ഒരുമിച്ച് വയ്ക്കാതെ ഓരോന്നും മാറ്റി വെക്കുക. അല്ലെങ്കിൽ ഉരുളൻകിഴങ്ങിന്റെ കൂടെ ഒരു ആപ്പിൾ വച്ച് കൊടുത്താലും കിഴങ്ങ് മുള വരാതെ സൂക്ഷിക്കാം.

തീർന്നില്ല. വീട്ടമ്മമാർക്ക് ഉപയോഗപ്രദമായ ടിപ്‌സുകൾ ഇനിയും ധാരാളമുണ്ട്. മത്തി വൃത്തിയാക്കാൻ ഇനി എന്തെളുപ്പം.. പപ്പടം ഉണ്ടെങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ.. ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കില്ല. അവ എന്തെന്നറിയാൻ വേഗം വീഡിയോ കണ്ടോളൂ.. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ അറിവാണിത്. മറ്റുള്ളവരിലേക്കും ഈ അറിവ് ഷെയർ ചെയ്‌തെത്തിക്കാൻ മറക്കല്ലേ കൂട്ടുക്കാരെ. Mathi Fish Cleaning Tips Video credit : Ramshi’s tips book

CleaningCleaning TipFishFish CleaningFish Cleaning TipFish Cleaning TipsKitchen TipsMathi Fish CleaningTips and Tricks