എന്റെ പൊന്നു മാസ്കേ.. 😳 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ.!! 😳👌

വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ക്രാഫ്റ്റ് ഐഡിയ ആണ് ഇത്. എല്ലാവരുടെ വീട്ടിലും ഇപ്പോൾ മാസ്ക് ഉണ്ടല്ലോ. അതുകൊണ്ട് മാസ്ക് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു ക്രാഫ്റ്റ് ഐഡിയ ആണ് ഇത്. ആദ്യമായി വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന കുറച്ച് പഴയ മാസ്ക് നന്നായി കഴുകി ഉണക്കിയെടുക്കുക. മാസ്‌കിന്റെ നാല് ഭാഗവും കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് മാറ്റുക. ശേഷം മാസ്കിന് നിവർത്തി നീളത്തിൽ മൂന്നായി മടക്കുക.

ഇനി ആ മൂന്ന് പീസുകളും കട്ട് ചെയ്ത് എടുക്കുക. കട്ട് ചെയ്തെടുത്ത പീസുകൾ ഒന്നായി അടുക്കി പിടിച്ച് നടുവെ മടക്കി അരിക് ചെറുതായി കട്ട് ചെയ്യുക. മുഴുവൻ മുറിച്ചു കളയാതെ ഒരു തോരണം കട്ട് ചെയ്ത് എടുക്കുന്നത് പോലെ ആണ് കട്ട് ചെയ്യേണ്ടത്. ചെറുതായി വേണം കട്ട് ചെയ്യാൻ. എത്രമാത്രം ചെറുതായി കട്ട് ചെയ്ത് എടുക്കാൻ പറ്റുമോ അത്രമാത്രം ക്രാഫ്റ്റിന് ഭംഗിയും കൂടും. അതിനുശേഷം എല്ലാം നന്നായി നിവർത്തി എടുക്കുക.

ശേഷം മൂന്ന് എണ്ണം വീതമുള്ള സെറ്റുകൾ ആക്കി പിടിക്കുക. നടുവ് ചുരുട്ടിപ്പിടിച്ച് അതിനുശേഷം വെള്ള നൂല് ഉപയോഗിച്ച് നടുഭാഗം നന്നായി കെട്ടി കൊടുക്കുക. ഇനി ചെറിയൊരു നൂൽകമ്പി ചൂടാക്കി ഒന്നിനുമുകളിൽ ഒന്നായി കോർത്ത് എടുക്കുക. ഊറുന്നു പോകാതിരിക്കാൻ വേണ്ടി തുമ്പ് ഭാഗം കമ്പി ഒന്ന് വളച്ചു വെച്ചു കൊടുക്കുക. ഇനി നന്നായി കട്ട് ചെയ്ത് ഒരുക്കി എടുക്കുക. ആ ശേഷം ഏറ്റവും അടിയിൽ ആയി ഒട്ടിച്ചു കൊടുക്കുക.

ക്രാഫ്റ്റ് റെഡി സംശയം ഉള്ളവർ വീഡിയോ മുഴുവനും കാണുക. വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: PRARTHANA’S FOOD & CRAFT

Rate this post
You might also like