മഷൂറയുടെ അപ്പത്തമംഗലം ആഘോഷം കണ്ട് വന്നവരൊക്കെ ഞെട്ടി; ഇങ്ങനൊന്നും നമുക്ക് പാടില്ല, ബഷീർ വരെ കരഞ്ഞു!! | Mashura’s Appathe Mangila Ceremony at Mangalore
Mashura’s Appathe Mangila Ceremony at Mangalore : ബിഗ് ബോസ് സൂപ്പർ താരം ബഷീർ ബഷിയുടേത് യുട്യൂബിൽ വൈറൽ കണ്ടന്റുകൾ ഒരുപാട് പങ്കുവെച്ച് എല്ലാക്കാലവും പ്രേക്ഷക ശ്രദ്ധ നേടികൊണ്ടിരിക്കുന്ന കുടുംബമാണ്. താരത്തിന്റെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആ ദിവസം തന്നെ പ്രേക്ഷകരിലേക്ക് എത്താറുണ്ട്. യൂട്യൂബ് ചാനലിന് പുറമെ മറ്റ് സോഷ്യൽ മീഡിയകളിലും നിറ സാന്നിധ്യമാണ് ഈ കുടുംബം. ഇപ്പോൾ വയറൽ ആകുന്നത് ബഷീർ ബാഷി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു ചിത്രമാണ്.
തന്റെ ഭാര്യ മഷൂറ ബഷീറിനൊപ്പം ഉള്ള ചിത്രമാണ് ബഷീർ പങ്കുവച്ചിരിക്കുന്നത്. സാരിയിൽ സ്വർണ്ണത്തിൽ അണിഞ്ഞൊരുങ്ങി എത്തിയ മഷൂറയെ ആരാധകർ വാനോളം പുകഴ്ത്തുകയാണ്. കൂടാതെ ആരാധകരുടെ നീണ്ട നിരയാണ് ചിത്രത്തിന്റെ കമന്റ് ബോക്സിൽ കാണാനാവുന്നത്. മഷൂറ താത്ത ഇത് പെൺ കുഞ്ഞ് തന്നെ മുഖത്തിന്റെ മാറ്റം കണ്ടാൽ അറിയാം, ഗേൾ ആണേലും ബോയ് ആണെങ്കിലും നല്ല ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കട്ടെ, എന്നിങ്ങനെയാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തിന് ബഷീർ ബാഷി ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ് ” ദ മോസ്റ്റ് പ്രെഷ്യസ് ഗിഫ്റ്റ് വി ഗോന്ന റെസിവ് ഓൺ ദിസ് ഇയർ ഈസ് ഔർ ബേബി.. ഇന്ഷാ അല്ലാഹ്.. വെയ്റ്റിങ് ഫോർ ദി മൊമെന്റ് എന്നാണ് കൂടാതെ ആരാധകർക്ക് പുതുവത്സര ആശംസകൾ താരം നൽകി. ബഷീര്‍ ബാഷിയും കുടുംബവും ഇപ്പോൾ മൂന്നാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുക്കാന്‍ തയ്യാറാവുകയാണ്. തന്റെ രണ്ടാം ഭാര്യയാണ് മഷൂറ. താരത്തിന്റെ വീട്ടില്‍ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയതും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
കൂടാതെ മഷൂറ ഗര്‍ഭിണി ആയതിന് പിന്നാലെ മഷൂറയുടെ പപ്പയുടെ ആഗ്രഹ പ്രകാരം മകള്‍ക്ക് സ്വര്‍ണം വാങ്ങിക്കുന്നതിനെ കുറിച്ചു മുൻപ് വീഡിയോയിലൂടെ താരം പറഞ്ഞിരുന്നു. അതിന് ശേഷം സീമന്തം ചടങ്ങിന് മുന്നോടിയായി നടന്ന ഷോപ്പിങിന്റെ വീഡിയോ പങ്കുവെച്ചത് വയറൽ ആയിരുന്നു. അപ്പത്തമംഗലത്തിന് മുന്നോടിയായി സർപ്രൈസ് സമ്മാനമായി നൽകിയത് മഷൂറയ്ക്ക് പപ്പയും ബഷീറും ചേർന്ന് മുപ്പത്തിയഞ്ച് പവൻ സ്വർണ്ണമാണ്.