എബ്രാൻ മോൻ ഒരു കില്ലാടി തന്നെ; സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കുഞ്ഞ് ബഷീർ; എബ്രാൻ മോൻ വീട് നിറയെ സമ്മാനങ്ങൾ !!! | Mashura Suhana shares gift haul of Ebran Basheer latest viral malayalam

എറണാംകുളം : മലയാളികൾ എന്നും അത്ഭുതത്തോടെ നോക്കികാണുന്ന ഫാമിലി ആണ് ബഷീർ ബഷിയുടെ ഫാമിലി. 2 തവണ വിവാഹം കഴിച്ച ഒരുപാടു പേരെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും 2 ഭാര്യമാരുമൊത്ത് ഒരേ വീട്ടിൽ ഒരുമിച്ചു താമസിക്കുന്ന ഒരാളെ നമ്മൾ ആദ്യം കാണുന്നത് ബഷീറിനെ തന്നെ ആയിരിക്കും. ആദ്യ ഭാര്യ സുഹാനയും രണ്ടാം ഭാര്യ മഷൂറയും സഹോദരങ്ങളെപ്പോലെ കഴിയുന്ന ബഷീറിന്റെ കുടുംബത്തിന് വേറെയുമുണ്ട് പ്രത്യേകതകൾ. വേറൊന്നുമല്ല ഈ കുടുംബത്തിലെ ഓരോ അംഗത്തിനുമുണ്ട് യൂട്യൂബ് ചാനലുകൾ.
ബിഗ്‌ബോസ് മലയാളം സീസൺ 1 ൽ മത്സരാർഥി ആയി എത്തിയപ്പോൾ ആണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന വിവരം ബെഷീർ പറഞ്ഞത്. ആദ്യം അത് കേട്ടത്തോടെ ഒരുപാടു ഹേറ്റേഴ്‌സിനെ നേടിയ ആളാണ് ബഷീർ. എന്നാൽ യൂട്യൂബ് ചാനലിലൂടെ സകല ഹേറ്റേഴ്‌സിനെയും ഫാൻസ് ആക്കാനും ബഷീറിനും കുടുംബത്തിനും കഴിഞ്ഞു. ബഷീറിനും ഭാര്യമാരായ സുഹാനക്കും മഷൂറക്കും സുഹാനയുടെ മക്കളായ സുനുവിനും സൈഗുവിനും എന്തിനു ഇപ്പോൾ ജനിച്ച മഷൂറയുടെ കുഞ്ഞു മുഹമ്മദ് ഇബ്രാൻ ബഷീറിന് വരെയുണ്ട് യൂട്യൂബ് ചാനലുകൾ.

മറ്റൊരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ ജനിച്ചിട്ട് 15 ദിവസം മാത്രമായ ഇബ്രുവിന്റെ ഫോളോവേഴ്സിന്റെ എണ്ണം 1 ലക്ഷത്തോടടുത്താണ് എന്നതാണ്. ഇബ്രൂ വളരുമ്പോൾ വളർച്ചയുടെ ഓരോ ഘട്ടങ്ങൾ വരെ കാണാൻ ആകുമല്ലോ എന്നാണ് ബിബി ഫാമിലി ആരാധകർ പറയുന്നത്. 15 ആം ദിവസത്തിൽ ഇബ്രുവിന്റെ നഖം വെട്ടുന്നതും കണ്ണെഴുതുന്നതും ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
സുഹാന ആണ് ഇതൊക്കെയും ചെയ്യുന്നത്. കുഞ്ഞിന് കിട്ടിയ ഉടുപ്പുകളും സ്വർണ്ണവുമെല്ലാം കാണിച്ചു തരുന്നതാണ് ലാസ്റ്റ് അപ്‌ലോഡ് ചെയ്ത വീഡിയോ. ഒരുപാട് ഡ്രെസ്സുകൾ കിട്ടിയിട്ടുള്ളത് കൊണ്ട് തന്നെ ഉടുപ്പ് വാങ്ങാൻ പണമില്ലാത്തവർക്ക് ഉടുപ്പുകൾ കൊടുക്കുമെന്ന് ബഷീർ ബഷി പറഞ്ഞിട്ടുണ്ട്. 2 ഉമ്മമാരുടെ സ്നേഹം കിട്ടി വളരുന്ന ഇബ്രു മോൻ ഭാഗ്യവാനാണ് എന്നാണ് വീഡിയോയ്ക്ക് കൂടുതൽ വരുന്ന കമന്റ്. Story highlight : Mashura Suhana shares gift haul of Ebran Basheer latest viral malayalam