പ്രസവ തിയതി തീരുമാനിച്ചു; കുഞ്ഞു വാവയെ വരവേൽക്കാൻ ഒരുങ്ങി ബിബി ഫാമിലി !! | Mashura Basheer delivery date fixed latest malayalam

എറണാംകുളം : ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് വളരെ സുപരിചിതനായ താരമാണ് ബഷീർ ബഷി. ബിഗ് ബോസ് സീസൺ‌ ഒന്നിലാണ് ബഷീർ മത്സരിച്ചത്. താരം ഹൗസിൽ നിന്ന് പുറത്തായത് എഴുപത് ദിവസത്തോളം ഹൗസിൽ നിന്ന ശേഷമാണ്. തുടർന്ന് ബഷീർ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. അതോടൊപ്പം ഇടയ്ക്ക് ഭാര്യമാർക്കും സുഹൃത്തുക്കൾക്കും ഒപ്പം താരം ചെറിയ വെബ് സീരിസുകൾ പോലുള്ളവ ചെയ്ത് യുട്യൂബിൽ പങ്കുവെക്കാറുമുണ്ട്.

ബഷീർ രണ്ട് ഭാര്യമാർ തനിക്ക് ഉണ്ടെന്ന കാര്യം ബിഗ് ബോസ് ഹൗസിൽ വെച്ചാണ് ബഷീർ വെളിപ്പെടുത്തിയത്. ബഷീറിന്റെ രണ്ടാമത്തെ വിവാഹം നടന്നത് ഹൗസിലേക്ക് കയറുന്നതിന് കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു. രണ്ട് വിവാഹം കഴിച്ച് താരം തന്റെ ഭാര്യമാർക്കൊപ്പം ഒരു വീട്ടിലാണ് താമസമെന്ന് കൂടി വെളിപ്പെടുത്തിയതോടെ ബഷീറിന് വലിയ രീതിയിൽ പിന്നീട് സൈബർ ആക്രമണം അതിന്റെ പേരിൽ നേരിടേണ്ടി വന്നു.

Mashura Basheer delivery date fixed latest malayalam

ഇപ്പോൾ വൈറൽ ആകുന്നത് ബഷീർ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങൾ ആണ്. മഷൂറയുടെ പ്രെഗ്നൻസി ടെസ്റ്റ്‌ ചെയ്യാൻ പോകുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. അതോടൊപ്പം ഷോപ്പിംങ്ങിനും ഇവർ പോവുകയായിരുന്നു. ഹോസ്പിറ്റലിൽ ചെക്ക് അപ്പിന് ശേഷം ക്യാന്റീനിൽ നിന്നും ചായയും കടിയും കഴിക്കുന്നതും കാണാം.ഇപ്പോഴും ബഷീറും കുടുംബവും ചില തരത്തിൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട്. ബഷീറിന്റെയും തന്റെ

ഭാര്യമാരുടെയും മക്കളുടെയുമായി അഞ്ചോളം യൂട്യൂബ് ചാനലുകൾ പ്രവർത്തിക്കുന്നുണ്ട്. മുൻപ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയും അതിന് പ്രേക്ഷകർ നൽകിയ കമെന്റുകളുമാണ്‌ വൈറൽ ആയിരുന്നു. സുഹാന പങ്കുവെച്ചത് ‘മിന്നും പനി ചാരൽ’ എന്ന ഗാനം പാടുന്ന വീഡിയോ ആണ്. വളരെ രസകരമായാണ് ഇരുവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റീൽസിലൂടെ വൈറൽ ആയി മാറിയ പാലാ ഷാജി പാടിയ പാട്ട് മിക്സ് ചെയ്താണ് ഇവർ ആ റീൽ വീഡിയോ ചെയ്തിരിക്കുന്നത്. Story highlight : Mashura Basheer delivery date fixed latest malayalam

Rate this post
You might also like