കാത്തിരിപ്പിന് ഒടുവിൽ സന്തോഷ വാർത്ത വന്നെത്തി; മഷൂറ പ്രസവിച്ചു; സന്തോഷം അടക്കാൻ ആവാതെ ബി ബി ഫാമിലി !!! | Mashura Basheer blessed with baby latest viral news malayalam
എറണാംകുളം : മഷൂറക്കും ബഷീർ ബാഷിക്കും ആൺകുഞ്ഞ് പിറന്നു; സുഹാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് ഈ വിശേഷം അറിയിച്ചത്ബഷീർ ബഷിയും കുടുംബവും ഒരുപാട് നാളുകളായി മഷൂറയുടെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു. മഷൂറയുടെ പ്രഗ്നൻസി തന്നെയായിരുന്നു അവരുടെ വീട്ടിലെ ഏറ്റവും വലിയ സന്തോഷം. ഇപ്പോൾ കിട്ടിയ വാർത്ത മഷൂറക്കും ബഷീർ ബാഷിക്കും ഒരു കുഞ്ഞ് പിറന്നു എന്നതാണ്. ആൺ കുട്ടിയാണ് ഇവർക്ക് ഇരുവർക്കും പിറന്നത്.
സുഹാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് ഈ സന്തോഷ വാർത്ത പങ്കുച്ചത്. നിരവധി ആരാധകർ ആണ് ഇരുവരുടെയും കുഞ്ഞിനായി ആകാംഷയോടെ കാത്തിരിക്കുന്നത്. മഷൂറയുടെ സീമന്തം, ബേബി ഷവർ, സ്കാനിങ് എന്നി വിശേഷങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബഷീറും കുടുംബവും തങ്ങളുടെ യുട്യൂബ് ചാനൽ വഴി പങ്കുവെക്കുന്നത്. മാർച്ച് ആദ്യം വാരം തന്നെ മഷൂറയുടെ പ്രസവമുണ്ടാകും എന്നാണ് മുൻപ് അറിയിച്ചത്. മഷൂറയും നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറക്കാൻ പോകുന്നത് എന്നതുകൊണ്ട് തന്നെ വളരെ ആവേശത്തിലാണ്. മുൻപ് ഒമ്പതാം

മാസത്തെ സ്കാനിങ്ങ് റിപ്പോർട്ട് വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരുന്നു ബഷീറും കുടുംബവും. അവസാനമായി സ്കാനിങിനായി പോയപ്പോൾ മഷൂറയും സുഹാനയും ബഷീറും മാത്രമാണ് ഉണ്ടായിരുന്നത്. സാധാരണ പെണ്ണിന്റെ വീട്ടിലേക്ക് ആണ് പ്രസവത്തിനായി കൂട്ടികൊണ്ട് പോകാറുള്ളത്.എന്നാൽ മഷൂറ ആ ആചാരങ്ങളെല്ലാം തന്നെ തിരുത്തി ഭർത്താവിന്റെ വീട്ടിൽ തന്നെയാണ് പ്രസവത്തിന് ശേഷവും നിൽക്കാൻ പോകുന്നത് എന്ന് അറിയിച്ചിരുന്നു. കുറച്ച് നാൾ മുമ്പ് മഷൂറ പറഞ്ഞത് തനിക്ക് കൊച്ചിയും ബഷീറിനേയും സുഹാനയേയും കുട്ടികളേയും വിട്ട് പോകാൻ താൽപര്യമില്ലാത്തതിനാൽ തന്റെ തീരുമാനമാണ് കൊച്ചിയിൽ പ്രസവിക്കുക എന്നത്
എന്നാണ്. പ്രസവത്തിന് ശേഷം മഷൂറയെ നോക്കാനും ആശുപത്രിയിൽ നിൽക്കാനുമെല്ലാമായി മഷൂറയുടെ ഉമ്മ മാംഗ്ലൂരിൽ നിന്നും വരുന്നുണ്ട് എന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം താൻ രണ്ട് ദിവസമായി വളരെ അധികം അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്നും മഷൂറ പുതിയ വീഡിയോയിൽ പറഞ്ഞിരുന്നു . ‘രണ്ട് ദിവസമായി വളരെ അധികം ബുദ്ധിമുട്ടുകളുണ്ട് രാത്രിയിലൊന്നും എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല’ തുടർന്നാണ് മഷൂറയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. Story highlight : Mashura Basheer blessed with baby latest viral news malayalam
