അവർ തനിക്ക് വിവാഹേതര ബന്ധങ്ങൾ ഉണ്ടെന്നും, കുട്ടികൾ വേണ്ടെന്നും പറഞ്ഞു; ആരോപണങ്ങൾക്ക് മറുപടിയുമായി സമന്താ.!!

സമന്ത പ്രഭുവും നാഗചൈതന്യയും തമ്മിലുള്ള വേർപിരിയൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ തനിക്ക് നേരെ ഉണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി സമന്ത. ഇന്നലെ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് സമാന്ത പ്രതികരണവുമായി എത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്നവരോട് മറുപടി പറഞ്ഞുകൊണ്ട് തുടങ്ങുന്ന കുറിപ്പിൽ തനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾക്ക്

എന്തൊക്കെയാണെന്ന് സമന്ത പരാമർശിച്ചിട്ടുണ്ട്. താൻ അവസരവാദി ആണെന്നും, തനിക്ക് മറ്റു പല ബന്ധങ്ങളും ഉണ്ടായിരുന്നു എന്നും പലരും പറഞ്ഞിരുന്നു എന്ന് സമന്ത പറയുന്നു. കുട്ടികൾ വേണ്ട എന്ന് താരം തീരുമാനം എടുത്തിരുന്നു എന്നും, അബോർഷൻ ചെയ്തു എന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ തനിക്കെതിരെ ഉയർന്നു എന്നും താരം സൂചിപ്പിക്കുന്നുണ്ട്. ‘ഡിവോഴ്സ് ഒരു വേദനാജനകമായ കാര്യമാണ്. എനിക്ക് പഴയ നിലയിലേക്ക്

തിരിച്ചെത്താൻ സമയം വേണം. എനിക്കെന്തിരെ എണ്ണിയാലൊടുങ്ങാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. എന്നാൽ ഈ ആരോപണങ്ങളോ അവർ ഉന്നയിക്കുന്ന വാദങ്ങളോ ഒന്നിനും എന്നെ തളർത്താൻ കഴിയില്ലെന്ന് ഞാൻ നിങ്ങൾക്ക് വാക്കുതരുന്നു’ എന്നാണ് സമന്ത പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്. വിവാഹബന്ധം വേർപിരിയുന്ന വാർത്തകൾ പുറത്തുവന്നതോടെ താരത്തെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട്

നിരവധിപേർ രംഗത്തുവന്നിരുന്നു. സമന്തയുമായി മുൻപ് പ്രണയബന്ധത്തിലായിരുന്ന താരം സിദ്ധാർത്ഥിന്റെ ട്വീറ്റ് വാർത്തയായിരുന്നു. ബോളിവുഡിലെ പ്രശസ്ത വേർപിരിയൽ വിദഗ്ധനുമായി നാഗചൈതന്യ സംസാരിച്ചശേഷമാണ് പിരിയാൻ തീരുമാനം എടുത്തത് എന്നായിരുന്നു കങ്കണയുടെ പ്രതികരണം. വാർത്തയ്ക്ക് പിന്നാലെ വന്ന ഭൂരിപക്ഷം പ്രതികരണങ്ങളും സമന്തയെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു.

du6tdu56u
Rate this post
You might also like