മനസ്സും വയറും നിറഞ്ഞു.. ധ്യാൻ ശ്രീനിവാസനു മുമ്പിൽ കൈകൂപ്പി മഞ്ജു; ശ്രീനിവാസന്റെ കുടുംബത്തോടൊപ്പം മഞ്ജു.!!

അച്ഛൻറെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന മകനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ചേട്ടൻ വിനീത് ശ്രീനിവാസൻ നേരത്തെ തന്നെ സിനിമയിൽ കയ്യൊപ്പ് ചാർത്തി കഴിഞ്ഞു. ഗായകനായും സംവിധായകനായും അഭിനേതാവായും എല്ലാം വിനീത് തിളങ്ങിയപ്പോൾ അതേ മേഖലകളിൽ കയ്യൊപ്പ് ചാർത്താൻ ഒരുങ്ങുകയാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെയും മക്കളുടെയും വിശേഷങ്ങൾ ഒക്കെയും വളരെപെട്ടെന്ന് തന്നെ

വൈറൽ ആയി മാറാറുണ്ട്. ഇതിനോടകം നിരവധി ചിത്രങ്ങളിൽ ധ്യാൻ തിളങ്ങിയിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം വൻ ഹിറ്റായിരുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ധ്യാൻ നല്ലൊരു പാചക വിദ​ഗ്ധൻ കൂടിയാണെന്ന് വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇപ്പോൾ 9 എം.എമ്മിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് മഞ്ജു തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവിനായി

ഉച്ചയ്ക്ക് ഭക്ഷണം ഒരുക്കിയിരിക്കുന്ന ധ്യാനിന് കൈകൂപ്പി നന്ദി പറഞ്ഞിരിക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വയറു നിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും വയറുവേദനയ്ക്കുവോളം ചിരിക്കാനുള്ള തമാശകളും പിന്നെ എന്തു വേണ്ടൂ… നന്ദി ശ്രീനിയേട്ടാ ആൻഡ് ഷെഫ് ശ്രീനിവാസൻ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ മഞ്ജുവിനൊപ്പം

ശ്രീനിവാസനും സംവിധായകൻ ധനിൽ ബാബുവും നിറഞ്ഞുനിൽക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി ധ്യാൻ അഭിനയിക്കുന്ന ചിത്രമാണ് 9എം.എം. മഞ്ജുവാര്യരും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിൽ സണ്ണി വെയിൻ, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയും കഥയും ചെയ്തിരിക്കുന്നത് ധ്യാൻ ശ്രീനിവാസൻ തന്നെയാണ്.

Rate this post
You might also like