താമര പൂവണിഞ്ഞ് സാരിയിൽ അതിസുന്ദരിയായ മഞ്ജു വാര്യർ; വേറെ ആർക്ക് കഴിയും മഞ്ജുവിന്റെ ഗെറ്റപ്പിനെ തോൽപ്പിക്കാൻ !! | Manju Warrier stunning look in saree latest viral malayalam

തിരുവനന്തപുരം : മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജു വാര്യർ. മഞ്ജു മലയാളികൾക്ക് പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവതത്തിൽ ചെറുതും വലുതുമായ, എന്നും ഓർമ്മയിൽ നിൽക്കുന്നതുമായ നിരവധി കഥാപാത്രങ്ങളാണ് സമ്മാനിച്ചത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ഒരിടവേളക്ക് ശേഷം മികച്ച ഒരു തിരിച്ചുവരവ് നടി മഞ്ജു നടത്തി. ഞങ്ങൾക്ക് വലിയൊരു പ്രചോദനമാണ് മഞ്ജുവെന്ന് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. മഞ്ജു സമൂഹ മാധ്യമങ്ങളിൽ സജീവമായി പങ്കുവയ്ക്കുന്ന ഫോട്ടോകൾ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ വൈറലാകുന്നത് അത്തരത്തിൽ നടി പങ്കുവച്ച പുതിയ ഫോട്ടോയാണ് സാരിയിൽ മനോഹരി ആയാണ് മഞ്ജു ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. പോണി ടെയിലും കെട്ടി, സാരി ഉടുത്ത് സുന്ദരിയായി എത്തിയ മഞ്ജുവിനെ കണ്ട് അതി ​ഗംഭീരം എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. ‘സാരി വെറുമൊരു വസ്ത്രമല്ലെന്നും അത് ഒരു ഭാഷയാണ്’ എന്നായിരുന്നു ഫോട്ടോയ്ക്ക് താരം നല്‍കിയ ക്യാപ്ഷന്‍. താരം തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉ​ദ്ഘാടനത്തിന് എത്തിയതായിരുന്നു.

Manju Warrier stunning look in saree latest viral malayalam

ഇപ്പോൾ ‘വെള്ളരി പട്ടണം’ എന്ന ചിത്രമാണ് മലയാളത്തിൽ മഞ്ജു വാര്യരുടേതായി റിലീസ് എത്താനിരിക്കുന്ന ചിത്രം. ചിത്രത്തിൽ പ്രധാന വേഷത്തിൽ സൗബിന്‍ ഷാഹിറും എത്തുന്നു. മഹേഷ് വെട്ടിയാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ എന്ന് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത് വെള്ളരി പട്ടണം. നിലവിൽ അജിത് നായകനായി എത്തിയ തുനിവ് ആണ് മഞ്ജുവിന്റേതായി റിലീസ് ചെയ്തിരിന്നത് ശ്രദ്ധ നേടിയിരുന്നു.

വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും അജിത്തും ഒന്നിച്ച ചിത്രം കൂടിയാണ് ഇത്. വെട്രിമാരൻ ചിത്രമായ അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിച്ച തമിഴ് ചിത്രം കൂടിയാണ് ഇത്. ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കാപ്പയിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. അപർണ ബാലമുരളി ആയിരുന്നു കാപ്പയിൽ മഞ്ജുവിന് പകരക്കാരിയായി എത്തിയത്. Story highlight : Manju Warrier stunning look in saree latest viral malayalam

Rate this post
You might also like