മഞ്ജുവും ടീമും വീണ്ടും കരുത്ത് തെളിയിച്ചു; കപ്പടിച്ച ശേഷം തുള്ളിച്ചാടുന്ന താരത്തിന്റെ വീഡിയോ വൈറലായി!! | Manju Warrier New Film Aysha Promotion

Manju Warrier New Film Aysha Promotion : കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന താരമാണ് മഞ്ജുവാര്യർ. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ കലയിലുള്ള പ്രതിഭ തെളിയിച്ച മഞ്ജു രണ്ടുവർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം കരസ്ഥമാക്കി. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 1996 തൻറെ പതിനെട്ടാമത്തെ വയസ്സിൽ സല്ലാപം എന്ന ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്

മലയാള സിനിമയിൽ സജീവമായത്. പിന്നീട് 20ലധികം ചിത്രങ്ങളിൽ നായിക വേഷങ്ങൾ തുടരെ അഭിനയിക്കുകയും ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനയത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു സ്വന്തമാക്കി. 1998 ഒക്ടോബർ 20ന് ദിലീപിനെ വിവാഹം ചെയ്ത മഞ്ജു അഭിനയരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നു. എന്നാൽ 14 വർഷങ്ങൾക്ക് ശേഷം 2012 ഒക്ടോബർ

 Manju Warrier

24 ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ താരം തൻറെ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തി. തുടർന്ന് എന്നും എപ്പോഴും, ജോ ആൻഡ് ദി ബോയ്, കരിങ്കുന്നം സിക്സേസ്, കെയർ ഓഫ് സൈറ ബാനു, ഉദാഹരണം സുജാത, ഒടിയൻ, അസുരൻ, ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, പ്രതി പൂവൻകോഴി തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്തിറങ്ങാൻ ഇരിക്കുന്നത് താരം നായികയായി എത്തിയ ആയിഷ എന്ന ചിത്രമാണ്. ചിത്രത്തിൻറെ പ്രമോഷൻ വർക്കിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് മാച്ചിൽ മഞ്ജുവിന്റെ ടീം വിജയിച്ച

വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രം ഇന്തോ- അറേബ്യ രീതിയിലാണ് പുറത്തുവരാൻ ഒരുങ്ങുന്നത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമേ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷയിലാണ് പ്രദർശനത്തിന് എത്തുക. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാധിക, സജ്ജന, പൂർണിമ, ലത്തീഫ, സലാമ, ജെന്നിഫർ, സുമയ്യ, ഇസ്ലാം തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Rate this post
You might also like