അന്നും ഇന്നും എന്നും ഒരേ ചിരി.. ഇത് മഞ്ജു മാജിക്; വൈറലായി സൂപ്പർ ലേഡിയുടെ സൂപ്പർ വീഡിയോ.!! | Manju Warrier Latest Cute Video Goes Viral

Manju Warrier Latest Cute Video Goes Viral : മലയാള സിനിമാ ലോകത്തിലെ “ലേഡി സൂപ്പർ സ്റ്റാർ” എന്ന താര പദവി സിനിമാ പ്രേമികളാൽ ചാർത്തപ്പെട്ട താരമാണല്ലോ മഞ്ജു വാര്യർ. തന്റെ പതിനേഴാം വയസ്സിൽ തന്നെ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയ താരം വളരെ വേഗം തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു. തന്റെ തനതായ അഭിനയ ശൈലിയിലൂടെയും നൃത്ത കലകളിലൂടെയും

നിരവധി ആരാധകരെ നേടിയെടുത്ത താരം മലയാള സിനിമയുടെ വളർച്ചയോടൊപ്പം തന്നെ വളർന്നു വരികയായിരുന്നു. മാത്രമല്ല അന്നും ഇന്നും എന്നും തന്നെ ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ചെടുക്കാനും ചുരുങ്ങിയ കാലം കൊണ്ട് തന്റെ അഭിനയത്തിലൂടെയും പെരുമാറ്റത്തിലൂടെയും മഞ്ജുവിന് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകവൃന്ദമുള്ള താരത്തിന്റെ ഏതൊരു ചെറിയ വിശേഷങ്ങളും ആരാധകർക്ക് വലിയ കാര്യമാണ്.

Manju Warrier

മാത്രമല്ല താരത്തിന്റെ ഗ്ലാമറസ് ആൻഡ് ക്യൂട്ട് ചിത്രങ്ങളിൽ പലതും ആരാധക ഗ്രൂപ്പുകളിൽ പലപ്പോഴും ഇടം പിടിക്കാറുണ്ട്. ഇത്തരത്തിൽ ഇപ്പോഴിതാ, സിനിമാ പ്രേമികൾക്കിടയിലും ഫാൻസ് ഗ്രൂപ്പുകൾക്കിടയിലും ഏറെ വൈറലായി മാറിയിരിക്കുകയാണ് മഞ്ജു വാര്യരുടെ പുതിയ കാൻഡിഡ് ചിത്രങ്ങളും വീഡിയോയും. കറുപ്പ് നിറത്തിലുള്ള കോസ്റ്റ്യൂമിൽ ഗ്ലാമറസ് ലുക്കിൽ ക്യൂട്ട് ഭാവത്തിലാണ് മഞ്ജു ഉള്ളത്. ഒരു പരിപാടിക്കിടെ പകർത്തിയ ഈയൊരു വീഡിയോയിൽ,

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഒരു കുഞ്ഞു ആരാധിക വന്ന് ഫോട്ടോ എടുക്കാൻ അനുവാദം ചോദിക്കുന്നതും ഏറെ സ്നേഹത്തോടെ സമ്മതം കൊടുക്കുന്ന താരത്തെയും കാണാവുന്നതാണ്. അന്നും ഇന്നും എന്നും തങ്ങളുടെ പ്രിയ താരത്തിന്റെ ഈ വശ്യമായ ചിരിയാണ് തങ്ങളെ വീണ്ടും വീണ്ടും ആരാധകരാക്കുന്നത് എന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. ഓരോ പ്രാവശ്യം കാണുമ്പോഴും കാണുന്നവർക്ക് ഇഷ്ടവും ആദരവും കൂടുന്ന മഞ്ജു മാജിക്കാണ് ഇത് എന്നാണ് ഏവരുടെയും അഭിപ്രായം.

 

View this post on Instagram

 

A post shared by Libz Alonso (@libzalonso)

You might also like