ആയിഷ ഉടൻ എത്തുന്നു മഞ്ജു വാര്യറുടെ രൂപത്തിൽ; കോഴിക്കോട് ഹൈലൈറ്റ് മാളിൽ മഞ്ജു ചേച്ചിയുടെ ആറാട്ട് !! | Manju Warrier latest Ayisha movie promotion at Kozhikode malayalam
Manju Warrier latest Ayisha movie promotion at Kozhikode malayalam : മലയാളത്തിലെ സൂപ്പർ താരം മഞ്ജു വാര്യർ നായികയാവുന്ന ഏറ്റവും പുതിയ ചിത്രമായ ആയിഷയുടെ ട്രെയിലർ ഈ അടുത്ത് പുറത്തിറങ്ങിയിരുന്നു. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സംവിധായകൻ സക്കറിയ ആണ്. ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ആഷിഫ്
പള്ളിക്കൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ്. ആയിഷ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് വെച്ച് സംഘടിപ്പിച്ച പ്രോഗ്രാമിന്റെ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. പ്രേത ഭവനം എന്ന് അറിയപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷ എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. റാസല്‍ ഖൈമയില്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ചിത്രീകരിക്കുന്ന

മലയാള സിനിമ കൂടിയാണ് ആയിഷ. അറബിയിലും മലയാളത്തിലും നിര്‍മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍ ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടച്ച് മൂവി ബോക്സ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ്.ചിത്രം
തിയറ്ററുകളില്‍ എത്തിക്കുന്നത് മാജിക് ഫ്രെയിംസാണ്.വിഷ്ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അപ്പു എന്‍. ഭട്ടതിരി എഡിറ്ററും കല-മോഹന്‍ദാസ്, ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യറും ചീഫ് അസ്സോസിയേറ്റ് ആയെത്തുന്നത് ബിനു ജി. നായര്‍, എന്നിവരാണ്. വൈശാഖിന്റെ ശബ്ദ സംവിധാനം സ്റ്റില്‍-രോഹിത് കെ. സുരേഷ്, ലൈന്‍ എന്നിവരാണ്. പി.എം.കെ, പി.ആര്.ഒ-എ.എസ്. ദിനേശ് എന്നിവർ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രം ജനുവരി 20ന് തിയറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.