മഞ്ജു ചേച്ചി ഒരു ഉമ്മ തരോ.. ഇന്നാ പിടിച്ചോ; ആരാധകർക്ക് പൊതുവേദിയിൽ മഞ്ജുവിന്റെ ഫ്ലയിങ് കിസ്സ് !! | Manju Warrier flying kiss to fans

Manju Warrier flying kiss to fans : മലയാളികളുടെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യർ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ച് വന്ന മഞ്ജുവിന് ഇപ്പോൾ കടുത്ത ആരാധക പിന്തുണയാണ് ഉള്ളത്. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണമുള്ള താരം കൂടിയാണ് മഞ്ജു. തന്നെ ഏറെ സ്നേഹിക്കുന്ന ആരാധകരെ അതിനേക്കാളും ഏറെ മഞ്ജു സ്നേഹിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരോടുള്ള മഞ്ജുവിന്റെ സ്നേഹമാണ് വൈറൽ ആക്കുന്നത്. ഒരു പരിപാടിയ്ക്കിടെ വേദിയിൽ നിൽക്കുന്ന മഞ്ജു വാര്യരോട്

ആരാധകർ ഉമ്മ ചോദിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ആരാധകർ ഉമ്മ ചോദിച്ചതിന് തൊട്ട് പിന്നാലെ മഞ്ജു വേദിയിൽ നിന്നുകൊണ്ട് ഉമ്മ കൊടുക്കുന്നത് വിഡിയോയിൽ കാണാം. താരത്തിന്റെ ഈ പ്രവർത്തിക്കു കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. തിരുവനന്തപുരത്താണ് താരം എത്തിയത്. തമാശക്ക് പല താരങ്ങളോടും ആരാധകർ ഉമ്മ ചോദിക്കുന്നത് പതിവാണ്. എല്ലാവരും അതിനെ ചിരിച്ച് തള്ളാറാണ് പതിവ്. എന്നാൽ യാതൊരു ജാടയും കാണിക്കാതെ പൊതുവേദിയിൽ വച്ച് ഫ്ലയിങ് കിസ്സ്

Manju Warrier
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കൊടുക്കാൻ മഞ്ജു തയാറായി. സംസാരത്തിനിടെ വേദിയിൽ നിന്ന് ആരോ വിളിച്ചു കൂവുന്നത് കേട്ട് സംസാരം നിർത്തി പറയുന്നത് കേൾക്കാൻ താരം തയ്യാറായി. തുടർന്നാണ് ഉമ്മ ചോദിച്ച ഉടനെ അത് നൽകിയത്. കാഴ്ചക്കാർ മാത്രമല്ല കൂടെ ഉണ്ടായിരുന്ന അവതാരികയും മഞ്ജുവിന്റെ എളിമ കണ്ട് അമ്പരന്ന് പോയി. ഇതേ വേദിയിൽ തന്റെ ശബ്ദം അനുകരിച്ച കലാകാരിയെയും മഞ്ജു അഭിനന്ദനം കൊണ്ട് മൂടിയിരുന്നു. ലാലേട്ടനെക്കുറിച്ചും വേദിയിൽ മഞ്ജു വാചാലയായി. ജീവിതത്തിൽ കാണാൻ ആഗ്രഹം

തോന്നിയ ഒരേയൊരു നടിയാണ് മഞ്ജു എന്ന് ഒരു ആരാധകൻ വീഡിയോയ്ക്ക് താഴെ കുറിച്ചു. താരത്തെ നേരിൽ കാണണമെന്ന ആഗ്രഹം പങ്കുവയ്ക്കുന്നവരാണ് ഏറെയും. ഇൻഡോ-അറബിക് ചിത്രമായ ആയിഷയാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിലെ വിഡിയോ ഗാനം റിലീസ് ചെയ്തതിന് പിന്നാലെ വൈറലായിരുന്നു. പ്രഭുദേവയുടെ കൊറിയോഗ്രഫിയിൽ മഞ്ജു തകർപ്പൻ ഡാൻസ് ആണ് കാഴ്ചവച്ചിരിക്കുന്നത്. അറബ് രാജ്യങ്ങളിൽ ചിത്രം അറബിയിലായിരിക്കും റിലീസ് ചെയ്യുക.

You might also like