പ്രേക്ഷകർക്കൊപ്പം ‘തുനിവ്’ കാണാൻ തിയറ്ററിലെത്തി മഞ്ജു വാര്യർ; പ്രേക്ഷകരോടൊപ്പം സിനിമ കണ്ട് ഞെട്ടി പ്രിയ താരം!! | Manju Warrier at the theaters to watch Thuniv
Manju Warrier at the theaters to watch Thuniv : തെന്നിന്ത്യൻ പ്രമുഖ നടൻ അജിത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ത്രില്ലര് ചിത്രം ‘തുനിവ്’ റിലീസ് ആയി . എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യറും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചു കൊണ്ടിരിക്കുന്നത്. തുനിവ് പ്രദർശനം തുടങ്ങിയ ശേഷം നടൻ അജിത്തിനൊപ്പം തന്നെ കയ്യടി നേടുകയാണ് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.
ആക്ഷൻ സിനിമയുടെ ഭാഗമാകുന്നത് ഇതാദ്യമാണെന്നും അതിനാൽ ആ സിനിമയ്ക്ക് നല്ല റിസൽട്ട് കിട്ടിയതിൽ സന്തോഷമുണ്ടെന്നും തുനിവിൻ്റെ ആദ്യ ഷോ കാണാൻ തീയേറ്ററിൽ എത്തിയ മഞ്ജു വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിൽ അജിത്തിന്റെ നായികയായ കൺമണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. തുനിവ് കണ്ട ശേഷം അജിത്തിനെ വിളിച്ചെന്നും നടി മാധ്യമങ്ങളോട് അവരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു.

തുനിവിൽ മാസ് പ്രകടനം കാഴ്ചവയ്ക്കുന്ന മഞ്ജു, സ്ക്രീൻ പ്രസൻസിലും ഫൈറ്റിലും ചിത്രത്തിൽ തിളങ്ങി ആരാധകരുടെ കയ്യടി നേടി. ‘തലയ്ക്ക് ഒപ്പം തകർത്ത് തലൈവി’ എന്നാണ് സമൂഹമാധ്യമങ്ങൾ മഞ്ജു വാര്യരെ കുറിച്ച് ഇപ്പോൾ പറയുന്നത്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. ധനുഷ് നായകനായ ‘അസുരൻ’ ആയിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. സ്റ്റണ്ട് സീക്വൻസ് ചെയ്യുമ്പോൾ പോലും അഭിനയിക്കുന്ന ജൂനിയേഴ്സ് വരെ സേഫ് ആയിട്ടാണോ സ്റ്റണ്ട്
ചെയ്യുന്നതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്ന നടനാണ് അജിത് എന്നാണ് മഞ്ജു വാര്യർ മാധ്യമങ്ങളോട് പറയുന്നത്. ‘അജിത്ത് സാറിലെ നടനെക്കാളും ആളുകൾക്ക് കൂടുതൽ സ്നേഹം അദ്ദേഹത്തിലെ വ്യക്തിയോടാണ് . നല്ല ആളാണ് അജിത്ത് സാറാന്നെന്ന് നേരത്തെ കേട്ടിരുന്നു. അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചത് തുനിവിന്റെ ഷൂട്ടിങ് സമത്താണ്.’ എന്നും മഞ്ജു കൂട്ടിച്ചേർത്തു.