‘എനിക്ക് മഞ്ജു വാര്യരെ കാണണം!’ അന്ന് കരഞ്ഞത് വെറുതെയായില്ല.. രണ്ടര വയസ്സുകാരൻ്റെ കരച്ചിൽ; ഇന്ന് താരത്തിനോടൊപ്പം സിനിമയിൽ.!! | Manju Warrier

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് മഞ്ജുവാര്യർ. ഹൃദയംകൊണ്ടും ഹൃദയം കൊണ്ടും മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മഞ്ജു വാര്യർ. 1995 പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മലയാളിയുടെ പ്രിയതാരാമായി മഞ്ജു മാറുന്നത്. പിന്നീട് സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴിതാ താരത്തിനെ പുതിയ ചിത്രവും. ചിത്രത്തിൽ തന്നോടൊപ്പം അഭിനയിക്കുന്ന കുട്ടി താരത്തിൻ്റെ വീഡിയോയുമൊക്കെ ആണ്

താരം രംഗത്തെത്തിയിരിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണം ചിത്രത്തിൽ ഓഡിഷൻ വഴി തെരഞ്ഞെടുക്കപ്പെട്ട് വന്നതാണ് മാസ്റ്റർ തേജസ്. കുട്ടി താരത്തിൻ്റെ രണ്ടര വയസ്സിലെ ഒരു വീഡിയോയാണ് ഷൂട്ടിങ്ങിനിടയിൽ മഞ്ജുവാര്യർ കാണാനിടയായത്. എനിക്ക് മഞ്ജുവാര്യരെ കാണണമെന്ന് പറഞ്ഞായിരുന്നു വീഡിയോയിൽ തേജസ്‌ കരഞ്ഞത്. എന്നാൽ ഇപ്പോൾ തേജസിന് വയസ്സ് 6 ആയി. കുറച്ചു വർഷം കാത്തിരിക്കേണ്ടി വന്നങ്കിലും തേജസിൻ്റെ ആ ആഗ്രഹം സാധിച്ചു ഇരിക്കുകയാണ് ഇപ്പോൾ.

Manju and thejas

കാണാൻ മാത്രമല്ല കൂടെ അഭിനയിക്കാനും പറ്റിയ സന്തോഷത്തിലാണ് തേജസ്. തേജസിൻ്റെ വീഡിയോ കണ്ട മഞ്ജു വാര്യർ സ്വതസിദ്ധമായ ചിരിയിലാണ് മറുപടി നൽകിയത് ഒപ്പം തേജസിനെ കൂടെ നിർത്തി ഫോട്ടോയെടുക്കാനും മലയാളികളുടെ സ്വന്തം താരം മടിച്ചില്ല. വളരെ സിമ്പിൾ ആയി സ്കാർട്ടും ടോപ്പും ഇട്ടണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഇടവേളയ്ക്കു ശേഷം തിരികെ താരം പഴയ ഗെറ്റപ്പും മാറ്റി പുത്തൻ ഗെറ്റപ്പിലാണ് എത്തിയത്. മഞ്ജു വാര്യരുടെ പല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

താരം പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന വെള്ളരിക്കാ പട്ടണത്തിൻ്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ മാവേലിക്കരയും വെണ്മണിമാണ്. 12 വർഷം സിനിമ പിന്നണി രംഗത്തുണ്ടായിരുന്നു മനീഷ് ആണ് ചിത്രം ഒരുക്കുന്നത്. മഞ്ജു വാര്യർക്കൊപ്പം സൗബിൻ സലിംകുമാർ സുരേഷ് കൃഷ്ണ കൃഷ്ണ ശങ്കർ ശബരീഷ് വർമ ഇടവേള ബാബു തുടങ്ങിയ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe