പ്രിയ സുഹൃത്തിന്‍റെ ഓര്‍മ്മയില്‍ മഞ്ജു പിള്ള!! ലളിതാമ്മ പോയ ദിവസം തന്നെ സുബിയും; ഞെട്ടൽ വിട്ടുമാറാതെ സിനിമ ലോകം…!!! | Manju Pillai talks about Subi Suresh latest viral news malayalam

എറണാംകുളം : പലരും ഇതുവരെ മലയാളികളുടെ പ്രിയ താരം സുബി സുരേഷിന്റെ വിയോഗ വാർത്തയുടെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. സുബി സുരേഷ് നടിയായും അവതാരകയായും നർത്തകിയായുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ്. അടുത്തറിയുന്ന എല്ലാവരെയും സങ്കടത്തിലാഴ്ത്തുന്നതാണ് സുബിയുടെ ഈ വേർപാട്.ചിരിച്ച മുഖത്തോടെ എല്ലാവർക്കുമുന്നിൽ എന്നുംകണ്ടിട്ടുള്ള സുബിക്ക് പെട്ടെന്ന് എന്തുപറ്റി എന്ന ഞെട്ടലായിരുന്നു.എന്നാൽ സുബി കഴിഞ്ഞ രണ്ടാഴ്ചയിൽ ഏറെയായി കരൾ രോഗം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു.

ഇന്നലെ താരത്തിന്റെ രോഗം വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ ശേഷം രാവിലെ വിട പറയുകയായിരുന്നു. കരൾ മാറ്റിവെക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു.സുബി മിമിക്രി രംഗത്തേക്ക് കടന്നു വന്ന ആദ്യ കാല വനിതാ താരങ്ങളിൽ ഒരാളാണ്. മറ്റൊരാൾ സുബിക്ക് പകരക്കാരിയായി ഇനി ഉണ്ടാവുമോ എന്നത് സംശയമാണ്. സുബി സുരേഷ് പതിനഞ്ച് വയസ്മുതൽ കലാര​ഗത്ത് സജീവമാണ് . പ്രേക്ഷകർ സുബിയുടെ വളർച്ചയുടെ ഓരോ ഘട്ടവും കണ്ടിട്ടുള്ളവരാണ്.

Manju Pillai talks about Subi Suresh latest viral news malayalam

താരത്തിന് നിരവധി സുഹൃത്തുക്കൾ വർഷങ്ങളായി ഈ മേഖലയിൽ ഉള്ളത് കൊണ്ട് ഇപ്പോൾ ഉണ്ടായിരുന്നു.നിരവധി പേരാണ് കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നൊക്കെ സുബിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നത്. സുബിയുടെ വിയോഗത്തെ കുറിച്ച് അതിനിടെ സുഹൃത്തിന്റെ പ്രതികരണവും ശ്രദ്ധ നേടുകയാണ്.വർഷങ്ങളായി സൗഹൃദമുള്ള സുഹൃത്ത്. താരത്തെ രണ്ടു മൂന്നു ആഴ്ച മുൻപ് കാണുമ്പോഴും വളരെ ഊർജസ്വലയായി വിശേഷങ്ങൾ പറഞ്ഞ് പോയ ആളാണെന്ന് പറഞ്ഞു.സുബി സുരേഷിന്‍റെ ഓര്‍മ്മകളില്‍ വിതുമ്പി നടിയും അവതാരകയുമായ സുഹൃത്തും നടിയുമായ മഞ്ജു പിള്ളയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്.

സുബി തനിക്ക് എന്തും തുറന്നു പറയാന്‍ ആത്മബന്ധമുള്ള സഹോദരിയായിരുന്നു. വഴക്ക് എത്ര പറഞ്ഞാല്‍ കേട്ടു കൊണ്ടിരിക്കും. വഴക്ക് മറ്റാര് പറഞ്ഞാലും തിരിച്ചു പറയും. ആരുടേയും ഒരു സഹായമില്ലാതെ ഒറ്റയ്ക്ക് നിന്ന് പോരാടി ജയിച്ച ജീവിതം ആയിരുന്നു സുബിയുടേത് എന്ന് മഞ്ജു പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് വരുമ്പോൾ എന്റെ വീട്ടിലായിരുന്നു താമസിച്ചത്. എന്ത് ആവശ്യത്തിനും വിളിക്കും എന്നും താരം പറഞ്ഞു. Story highlight : Manju Pillai talks about Subi Suresh latest viral news malayalam

Rate this post
You might also like