ലുക്ക് യങ് ഫീൽ യങ്! യെങ് ആയി ജീവിക്കൂ.. എന്ന് മഞ്ജു; ഇത് വല്ലാത്തൊരു യംങ് ആയി പോയെന്ന് ആരാധകര്‍.!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനയത്രി ആണ് മഞ്ജു പിള്ള. വളരെ ചെറുപ്പകാലം മുതൽ തന്നെ അഭിനയരംഗത്ത് ഉള്ള മഞ്ജു നിരവധി സിനിമ-സീരിയൽ കഥാപാത്രങ്ങളിലൂടെയാണ് പ്രിയങ്കരിയായി മാറിയത്. കോമഡി കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും അനായാസേന കൈകാര്യം ചെയ്യാൻ കഴിയുന്ന മഞ്ജു മികച്ചൊരു ടെലിവിഷൻ അവതാരക കൂടിയാണ്. തട്ടിയും മുട്ടിയും എന്ന പരമ്പരയിലെ മോഹനവല്ലി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്കിടയിൽ

ഇത്രമാത്രം ജനകീയമാക്കിയതിനു പിന്നിൽ മഞ്ജു പിള്ളയുടെ അഭിനയം തന്നെയാണ്. ഹോം എന്ന സിനിമയിലെ കുട്ടിയമ്മ എന്ന കഥാപാത്രത്തെയും മഞ്ജുവിനെ ഇഷ്ടപ്പെടുന്നവർക്ക് ആർക്കും അത്ര വേഗത്തിൽ മറക്കാനാകില്ല. അത്രമാത്രം തന്മയത്വത്തോടെ ആണ് തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം താരം കൈകാര്യം ചെയ്യാറ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഹാസ്യ പരിപാടിയിലും മഞ്ജുപിള്ള

വിധികർത്താവായി എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം കൂടിയാണ് മഞ്ജു പിള്ള. തൻറെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളൊക്കെ താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മഞ്ജു പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ തരംഗമായി ഇരിക്കുന്നത്. പുതുപുത്തൻ മേക്കോവറിൽ ആണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലുക്ക് യങ് ഫീൽ യങ് എന്ന കുറുപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇരുവശത്തും മുടികൾ കെട്ടി ബ്രൗൺ നിറത്തിലുള്ള ഫ്രോക്കിലാണ് ഒരു കൊച്ചുകുട്ടിയെപ്പോലെ താരം ചിത്രത്തിലുള്ളത്. യെങ് ആയി ജീവിക്കൂ എന്ന കുറിപ്പോടെ താരം പങ്കു വച്ചിരിക്കുന്ന ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമൻറുകളുമായി എത്തിയിട്ടുള്ളത്. കുട്ടി ഏത് ക്ലാസിലാണ് പഠിക്കുന്നത്, വല്ലാതെയങ്ങ് ആയിപ്പോയല്ലോ തുടങ്ങിയ രസകരമായ കമൻറുകളാണ് വന്നിരിക്കുന്നത്. ഏതായാലും താരത്തിന്റെ മേക്കോവർ ഏറ്റെടുത്തു കഴിഞ്ഞു.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe