ബാല്യതാരമായി വന്ന് തെന്നിത്യൻ നായികയായി മാറിയ നടി.. ആരാണ് ഈ ബാലതാരം എന്ന് മനസ്സിലായോ?? | Actress Childhood Photo

Actress Childhood Photo : മലയാള സിനിമ ലോകത്തെ നടി നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. മലയാളികൾ എത്ര ഇഷ്ടപ്പെടുന്ന നടി നടന്മാരായാലും, അവരുടെ ബാല്യകാല ചിത്രങ്ങൾ കാണുമ്പോൾ പലപ്പോഴും അവരെ മനസ്സിലാകാതിരിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ, ചിലരുടെ ബാല്യകാല ചിത്രങ്ങൾ കാണുമ്പോൾ അവരെ പെട്ടെന്ന് മനസ്സിലാവുകയും ചെയ്യാറുണ്ട്.

ഇത്തരത്തിൽ മലയാള സിനിമ പ്രേക്ഷകർക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ കാണാൻ കഴിയുന്നത്. അതിന് ഒരു കാരണവുമുണ്ട്, 1990-കളുടെ അവസാനത്തിൽ ബാലതാരമായിയാണ്‌ ഈ നായിക മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ‘കളിയൂഞ്ഞാൽ’, ‘പ്രിയം’, ‘സാഫല്യം’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ബാലതാരമായി മലയാളികളെ അമ്പരപ്പിച്ച നടി മഞ്ജിമ മോഹനാണ് നിങ്ങൾ ചിത്രത്തിൽ കാണുന്ന കുട്ടിത്താരം.

manjima 1

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

2001 വരെ മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ച മഞ്ജിമയെ, പിന്നീട് പ്രേക്ഷകർ കാണുന്നത് 14 വർഷങ്ങൾക്ക് ശേഷം, നിവിൻ പോളിയുടെ നായികയായിയാണ്. 2015-ൽ പുറത്തിറങ്ങിയ ‘ഒരു വടക്കൻ സെൽഫി’ എന്ന ചിത്രത്തിലാണ് മഞ്ജിമ ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ, പിന്നീട് മഞ്ജിമ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാവുകയായിരുന്നു.

തമിഴ് സിനിമകളിൽ സിലമ്പരസൻ, വിക്രം പ്രഭു, ഉദയനിധി സ്റ്റാലിൻ, ഗൗതം കാർത്തിക്, വിഷ്ണു വിശാൽ എന്നിവരുടെയെല്ലാം നായികയായി അഭിനയിച്ച മഞ്ജിമ മോഹൻ, അതിനിടെ 2019-ൽ നിവിൻ പോളിയുടെ നായികയായി ‘മിഖായേൽ’ എന്ന ചിത്രത്തിലും വേഷമിട്ടു. പഴയകാല ഛായാഗ്രഹകനായ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹൻ.

 

 

View this post on Instagram

 

A post shared by Manjima Mohan (@manjimamohan)

You might also like