ക്ഷേത്രത്തിലേക്ക് വന്ന താരത്തെ കണ്ട് അമ്പരന്ന് ആരാധകർ; മഞ്ജരിയും ഭർത്താവും ഗുരുവായൂർ ക്ഷേത്രത്തിൽ.!! | Manjari came to see Guruvayoorappan after marriage

Manjari came to see Guruvayoorappan after marriage : ഏതാനും ആഴ്ചകൾക്കു മുമ്പാണ് പ്രശസ്ത പിന്നണി ഗായിക മഞ്ജരിയുടെയും പത്തനംതിട്ട സ്വദേശിയുമായ ജെറിന്റെയും വിവാഹം കഴിഞ്ഞത്. ഏറെ സന്തോഷത്തോടെയാണ് ഇരുവരുടെയും വിവാഹവാർത്ത സുഹൃത്തുക്കളും ആരാധകരും സ്വീകരിച്ചത്. മഞ്ജരിയുടെ ബാല്യകാല സുഹൃത്തും സഹപാഠിയുമാണ് ജെറിൻ. തിരുവനന്തപുരം കഴക്കൂട്ടത്തെ എസ് എഫ്എസ് സൈബർ പാർക്കിൽ വെച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ചലച്ചിത്ര താരം സുരേഷ് ഗോപി കുടുംബസമേതം വിവാഹ വേളയിൽ പങ്കെടുത്തിരുന്നു. വിവാഹശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിലെ കുട്ടികൾക്കൊപ്പം ആണ് ഇരുവരും വിവാഹ സദ്യ കഴിച്ചത്. വിവാഹശേഷം ആദ്യമായി ഗുരുവായൂരമ്പലത്തിൽ എത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഞ്ജരി. തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മഞ്ജരി ചിത്രങ്ങൾ പങ്കുവെച്ചത്. ഇരുവർക്കും സന്തോഷം നിറഞ്ഞ വിവാഹമംഗളാശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ്

manjari 1

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ചിത്രത്തിന് താഴെ കമൻറുകൾ ഇട്ടിരിക്കുന്നത്. മജന്ത സാരിയിൽ അതീവ സുന്ദരിയായി നെറ്റിയിൽ സിന്ദൂരവും താലിമാലയും അണിഞ്ഞാണ് മഞ്ജരി ഭർത്താവിനൊപ്പം ക്ഷേത്രദർശന ത്തിന് എത്തിയത്. തന്നെ ഏറെ മനസ്സിലാക്കുന്ന ആളാണ് ജെറിൻ എന്നും കുട്ടിക്കാലം മുതൽ അറിയാവുന്ന ആത്മാർത്ഥ സുഹൃ ത്തിനെ തന്നെ വിവാഹം കഴിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നെന്നും മഞ്ജരി വിവാഹമേളയിൽ പറഞ്ഞിരുന്നു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്ക് തട്ടമിട്ട് എന്ന ഗാനം പാടിക്കൊണ്ടാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് മഞ്ജരി കടന്നു വരുന്നത്. പിന്നീട് നിരവധി മുൻ നിര സംഗീതസംവിധായകരുടെ ഗാനങ്ങൾ പാടാൻ മഞ്ജരിക്ക് ഭാഗ്യം ഉണ്ടായി. ശാസ്ത്രീയ സംഗീതത്തിലും കർണാടക സംഗീതത്തിലും തൻറെ കഴിവ് തെളിയി ച്ചിട്ടുള്ള ആൾ കൂടിയാണ് മഞ്ജരി. നിരവധി റിയാലിറ്റി ഷോകളിലും മഞ്ജരി വിധികർത്താവായി എത്താറുണ്ട്. മഞ്ജരിയുടെ രണ്ടാമത്തെ വിവാഹമാണ് ഇത്.

 

 

View this post on Instagram

 

A post shared by Manjari (@m_manjari)

You might also like