അന്ന് എന്റെ മകന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയത് സുരേഷ് ഗോപി മാത്രമായിരുന്നു.. വെളിപ്പെടുത്തലുമായി മണിയന്‍പിള്ള രാജു!! | Maniyanpilla Raju talks about Suresh Gopi

Maniyanpilla Raju talks about Suresh Gopi : മലയാള സിനിമ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ അഭിനേതാക്കളിൽ ഒരാളാണല്ലോ മണിയൻപിള്ള രാജു. ഈ ഒരു പേരും താരത്തിന്റെ അഭിനയ പാടവവും മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ വളരെ ആഴത്തിൽ സ്വാധീനം ചെലുത്തിയ ഒന്നാണ്. മാത്രമല്ല മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ സിനിമാ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന നിരവധി എവർഗ്രീൻ കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനി ക്കുകയും ചെയ്തിട്ടുണ്ട് മണിയൻപിള്ള രാജു. ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിലെ

“മോഹിനിയാട്ടം” എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയത് താരം ഇന്നും മലയാള സിനിമാലോക ത്തും താരസംഘടനയായ അമ്മയിലും സജീവ സാന്നിധ്യമാണ്. ഹാസ്യനടനായും സഹനടനായും സ്വഭാവ നടനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം ” മണിയൻ പിള്ള അഥവാ മണിയ പിള്ള” എന്ന ചിത്രത്തിന് ശേഷം തന്റെ യഥാർത്ഥ പേരായ സുധീർ കുമാറിൽ നിന്നും മണിയൻപിള്ള രാജുവായി മാറുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുടെ യോഗത്തിനിടയിൽ സുരേഷ് ഗോപിയുമായുള്ള

Maniyanpilla Raju talks about Suresh Gopi 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത് ഏവരുടെയും കണ്ണ് നിറച്ചിരുന്നു. വർഷങ്ങളുടെ ഇടവേള യ്ക്കു ശേഷം അമ്മയുടെ യോഗത്തിനെത്തിയ സുരേഷ് ഗോപിക്ക് സ്വീകരണം നൽകിക്കൊണ്ട് ഒരു പഴയ അനുഭവവും താരം പങ്കുവെച്ചിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ച സമയത്ത് ഗുജറാത്തിൽ ജോലി ചെയ്യുകയായിരുന്നു തന്റെ മകന് കൊവിഡ് രൂക്ഷമായ രീതിയിൽ ബാധിക്കുകയും വളരെ അത്യാ സന്ന നിലയിലാവുകയും ചെയ്തു. സഹായത്തിന് ആരുമില്ലാ തെയും എന്ത് ചെയ്യണമെന്നറിയാതെയുമുള്ള

ഈയൊരു അവസ്ഥയിൽ സുരേഷ് ഗോപിയായി രുന്നു തന്നെ സഹായി ച്ചിരുന്നത്. അദ്ദേഹം ഈയൊരു കാര്യം വളരെ സീരിയസായി എടുക്കുകയും ഗുജറാത്തിലുള്ള നാല് എംപി മാരെ നിരന്തരം ബന്ധപ്പെടുകയും മകനെ ചികിത്സിക്കാൻ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കു കയും ചെയ്തത് സുരേഷ് ഗോപിയുടെ ഇടപെടലുകളിലൂടെ ആയിരുന്നു എന്ന് മണിയൻപിള്ള രാജു നന്ദി യോടെ സ്മരിക്കുന്നുണ്ട്. മാത്രമല്ല എന്റെ മകൻ ഇന്നും ജീവനോടെ ഇരിക്കുന്നതിന്റെ കാരണക്കാരൻ സുരേഷ് ഗോപി എന്ന വലിയ മനുഷ്യനാണ് എന്നും മണിയൻപിള്ള രാജു പറയുന്നുണ്ട്. Maniyanpilla Raju talks about Suresh Gopi..

You might also like