
Mango Halwa Recipe Malayalam : വ്യത്യസ്ത രുചികളിൽ ഉള്ള ഹൽവകൾ ബേക്കറികളിൽ നിന്നും വാങ്ങുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടായിരിക്കും. എന്നാൽ അധികമാരും ചിന്തിക്കാത്ത ഒരു കാര്യമായിരിക്കും വീട്ടിൽ തന്നെ ഉള്ള മാമ്പഴം ഉപയോഗിച്ച് ഹൽവ തയ്യാറാക്കാൻ സാധിക്കുമോ എന്നത്. മാമ്പഴം ഉപയോഗിച്ച് കിടിലൻ ടേസ്റ്റിൽ ഹൽവ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഹൽവ തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത മാങ്ങ തൊലി കളഞ്ഞ്
ചെറിയ കഷണങ്ങളായി മുറിച്ചു വെക്കണം. അതിനു ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ കോൺഫ്ലോർ, ഒന്നര കപ്പ് അളവിൽ വെള്ളം എന്നിവ ഒഴിച്ച് കട്ടയില്ലാതെ യോജിപ്പിച്ച് എടുക്കുക. ശേഷം അതൊന്ന് സെറ്റാകാനായി മാറ്റി വയ്ക്കാവുന്നതാണ്. ഈയൊരു സമയത്ത് ഒരു ഗ്ലാസ് കണ്ടെയ്നർ എടുത്ത് അതിന്റെ അടിഭാഗത്ത് അല്പം നെയ്യ് ഉപയോഗിച്ച് ഗ്രീസ് ചെയ്ത് നൽകാം. ശേഷം അല്പം വെളുത്ത എള്ളോ, നട്സ് ചെറിയ പീസുകൾ ആക്കിയതോ വിതറി കൊടുക്കാവുന്നതാണ്.

അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച മാങ്ങ മിക്സിയിൽ ഇട്ട് അടിച്ച് പൾപ്പ് രൂപത്തിലാക്കി അത് ഒഴിച്ചു കൊടുക്കുക. ഈയൊരു പൾപ്പ് നന്നായി കുറുകി തുടങ്ങുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ പഞ്ചസാര കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം പഞ്ചസാര പൾപ്പിലേക്ക് നന്നായി ഇറങ്ങി വരുമ്പോൾ അതിലേക്ക് കലക്കിവെച്ച കോൺഫ്ലോർ വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. കോൺഫ്ലോറും മാങ്ങയും നന്നായി മിക്സായി വന്നു കഴിയുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ചേർത്തു കൊടുക്കാവുന്നതാണ്.
വീണ്ടും മാങ്ങയുടെ പൾപ്പ് നന്നായി ഇളക്കി കുറച്ചുനേരം കഴിയുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക. കുറച്ചുനേരം കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം നേരത്തെ ഗ്രീസ് ചെയ്തുവച്ച പാത്രത്തിലേക്ക് മാങ്ങയുടെ പൾപ്പ് ഒഴിച്ച് നല്ലതുപോലെ സെറ്റ് ചെയ്തു കൊടുക്കാം. മുകളിൽ അല്പം നട്സ് കൂടി വിതറി കൊടുക്കാവുന്നതാണ്. രണ്ടു മണിക്കൂർ തണുക്കാനായി ഹൽവ വെക്കേണ്ടതാണ്. കുറച്ചു നേരം കഴിഞ്ഞ് എടുത്തു നോക്കുമ്പോൾ നല്ല രുചികരമായ മാംഗോ ഹൽവ തയ്യാറായിട്ടുണ്ടാകും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Recipes Of Amis