വായിൽ കപ്പലോടും രുചിയിൽ മാങ്ങ കാരറ്റ് വെള്ള അച്ചാർ! ലക്ഷക്കണക്കിന് ആളുകൾ കണ്ട് വിജയം ഉറപ്പിച്ച റെസിപ്പി!! | Mango Carrot Pickle Recipe

Mango Carrot Pickle Recipe : വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വെള്ള അച്ചാറിന്റെ റെസിപ്പി ആണിത്. മാങ്ങയും ക്യാരറ്റും എല്ലാം ഇട്ട് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ടേസ്റ്റി ആയ ഒരു വെള്ള അച്ചാർ നോക്കിയാലോ. വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്നതു കൊണ്ട് തന്നെ ഇത് നമ്മൾക്ക് ആവശ്യാനുസരണം ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്.

  1. ക്യാരറ്റ് – 1/2 കിലോ
  2. മാങ്ങ – 1/2 കിലോ
  3. ഉപ്പ് – ആവശ്യത്തിന്
  4. പച്ച മുളക് – 12 എണ്ണം
  5. ഇഞ്ചി
  6. വേപ്പില
  7. വെളുത്തുള്ളി
  8. വെളിച്ചെണ്ണ
  9. കടുക് – 1 ടീ സ്പൂൺ
  10. ഉലുവ – 1 ടീ സ്പൂൺ
  11. മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
  12. കായ പൊടി – 1 ടീ സ്പൂൺ

Ads

Advertisement

ആദ്യം തന്നെ മാങ്ങയും ക്യാരറ്റും കഴുകി വൃത്തിയാക്കിയ ശേഷം നീളത്തിൽ കനം കുറച്ച് അരിഞ്ഞു വെക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടിയിട്ട് നന്നായി തിരുമ്മി പിടിപ്പിച്ച ശേഷം മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. കൂടെ തന്നെ ഉലുവയും ഇട്ടു കൊടുത്തു നന്നായി ഇളക്കിയ ശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ നീളത്തിൽ കനം കുറച് അരിഞ്ഞതും ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. കൂടെ തന്നെ വേപ്പിലയും ഇട്ടു കൊടുക്കുക.

ഇനി ഇതിലേക്ക് കുറച്ചു കൂടി ഉപ്പിട്ട് കൊടുത്ത ശേഷം ഇതിലേക്ക് കുറച്ചു മഞ്ഞൾ പൊടിയും കായ പൊടിയും കൂടി ഇട്ടു കൊടുക്കുക. ഇനി നമ്മൾ അറിഞ്ഞു വെച്ചിരിക്കുന്ന മാങ്ങയിൽ നിന്ന് കുറച്ചു വെള്ളം ഇറങ്ങി വന്നിട്ടുണ്ടാകും. അത് ഇതിലേക്ക് ഒഴിച്ച് കൊടുത്ത് എല്ലാം കൂടി ഒന്ന് ഇളക്കി യോജിപ്പിക്കുക. ശേഷം നമ്മൾ അറിഞ്ഞു വെച്ചിരിക്കുന്ന മാങ്ങയും ക്യാരറ്റും കൂടി ഇട്ടു കൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് കുറച്ചു നേരം കുക്ക് ചെയ്യുക. അങ്ങിനെ വായിൽ കപ്പലോടും രുചിയിൽ മാങ്ങ കാരറ്റ് വെള്ള അച്ചാർ റെഡി. Mango Carrot Pickle Recipe Credit : Food Recipes with Suma

Mango Carrot PicklePicklePickle RecipeRecipeTasty Recipes