വല്ല്യുപ്പാ! മാമുക്കോയയുടെ അരികെ നിന്ന് വിട്ടു മാറാതെ വിതുമ്പിക്കരഞ്ഞ് കൊച്ചുമകള്‍.. പൊട്ടിക്കരഞ്ഞ് ഭാര്യയും മക്കളും.!! | Mamukkoya Grand Daughter At Funeral Function Viral Malayalam

Mamukkoya Grand Daughter At Funeral Function Viral Malayalam

Mamukkoya Grand Daughter At Funeral Function Viral Malayalam : അനശ്വര കലാകാരൻ മാമുക്കോയയുടെ വേർപാട് മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. നിരവധി ആരാധകരും താരങ്ങളും ആണ് പ്രിയ നടന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തുന്നത്. നാലു പതിറ്റാണ്ട് കാലമായി അഭിനയലോകത്തെ നിറസാന്നിധ്യമായിരുന്നു മാമുക്കോയ. എല്ലാ പ്രമുഖ നടന്മാരോടും ഒപ്പം ഇതിനോടകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. കോഴിക്കോടൻ സംസാര ശൈലിയിലുള്ള തന്മയത്വമുള്ള അഭിനയമാണ് മാമുക്കോയയുടേത്.

അദ്ദേഹത്തിന്റെ ഈ വ്യത്യസ്തത തന്നെയാണ് മലയാള സിനിമയിലും മലയാളിക്കും അദ്ദേഹം പ്രിയപ്പെട്ടവൻ ആയി മാറാനുള്ള കാരണം. അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലി അർപ്പിക്കാൻ നടൻ ജോജു ജോർജ് ഉൾപ്പെടെ കുറച്ചു സിനിമ താരങ്ങൾ വന്നിരുന്നു. സങ്കട കടലായി മാറിയിരിക്കുകയാണ് മാമുക്കോയക്ക് ചുറ്റുമുള്ളവർ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ഒരു കണ്ണുനീർ വീഡിയോ ആണ്. മാമുക്കായുടെ അരികെ വിതുമ്പിക്കരഞ്ഞ് നിക്കുന്ന കൊച്ചുമകളുടെ വീഡിയോ ആണ് ഏവരെയും സങ്കടത്തിലാഴ്ത്തിയിരിക്കുന്നത്. ഉപ്പൂപ്പാന്റെ അടുത്ത് നിന്ന് വിട്ട് മാറാതെ നോക്കി നിൽക്കുന്ന കൊച്ചുമകൾ. പൊട്ടിക്കരഞ്ഞ് ഭാര്യയും മക്കളും.

Mamukkoya Grand Daughter At Funeral Function Viral Malayalam

നാടകത്തിലൂടെ സിനിമയിലെത്തിയ നിരവധി താരങ്ങൾ ഉണ്ടെങ്കിലും മാമുക്കോയ എന്ന അതുല്യപ്രതിഭയ്ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ പ്രേക്ഷകർ കൽപ്പിച്ചിട്ടുണ്ട്. കോഴിക്കോടൻ ശൈലിയിലുള്ള സംഭാഷണ ശൈലിയിലൂടെ നാലു പതിറ്റാണ്ടായി സിനിമ ലോകത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഇദ്ദേഹം. മലയാള സിനിമയിലെ ചിരിയുടെ സുൽത്താൻ എന്നാണ് മാമുക്കോയ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ വേർപാട് മലയാളികളെ ഒന്നടങ്കം ഇപ്പോൾ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മാമുക്കോയയുടെ മര ണം.

ഹൃദയാഘാതത്തിനൊപ്പം തന്നെ മസ്തിഷ്കത്തിൽ ഉണ്ടായ രക്തസ്രാവവും മര ണകാരണമാണ്. എന്നാൽ ഈ വർഷം നിരവധി കലാകാരന്മാരാണ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നത്. സുബിയുടെ മര ണംനമ്മെ ഏവരെയും വേദനിപ്പിച്ചിരുന്നു. ഇത് ഒരു അപ്രതീക്ഷിത വേർപാട് ആയിരുന്നു. സുബി മരി ച്ച് ദിവസങ്ങൾക്കകം തന്നെ നടൻ ഇന്നസെന്റും നമ്മെ വിട്ടുപിരിഞ്ഞു. ഇന്നസെന്റിനൊപ്പം നിരവധി കഥാപാത്രങ്ങൾ ചെയ്ത വ്യക്തിയായിരുന്നു മാമുക്കോയ. ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഒരു മാസത്തിനിടയിൽ മലയാള സിനിമയിലെ ഏറ്റവും നല്ല ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന താരങ്ങളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് മലയാള സിനിമയുടെ മാത്രമല്ല മലയാളികളുടെ കൂടി തീരാനഷ്ടമാണ്.

5/5 - (1 vote)
You might also like