പീലിമോള്‍ മമ്മൂക്കയെ കാണാനെത്തി.. മമ്മുക്കയെ കണ്ടതും പീലി മോൾ ചോദിച്ച ചോദ്യം കേട്ടോ! അമ്പരന്ന് അച്ഛനും അമ്മയും പൊട്ടിചിരിച്ച് മമ്മൂക്ക.!!

പീലി മോളേ ഓർക്കുന്നില്ലേ? അതേ മെഗാസ്റ്റാർ മമ്മുക്കയുടെ ആ ചെറിയ വലിയ ഫാൻ ഗേൾ പീലി തന്നെ. ഏകദേശം ഒരു വർഷം മുമ്പാണ് മമ്മക്കയുടെ ബർത്ത്ഡേയ്ക്ക് വിളിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് കരയുന്ന ഫിലിം ഓഫ് സോഷ്യൽ മീഡിയയിൽ വൈറലായത്. വീഡിയോ കണ്ട് മമ്മൂട്ടിതന്നെ എന്നെ കുട്ടി ആരാണെന്ന് അന്വേഷിക്കുകയും കോവിഡ് കാലം കഴിഞ്ഞാൽ ഉടൻ തന്നെ കുട്ടിയെ നേരിട്ട് കാണാം എന്ന

വാക്ക് നൽകുകയും ചെയ്തു. ഇതിനിടെയിൽ പീലി മോളുടെ ബർത്ത് ഡേയ്ക്ക് കേക്കും സമ്മാനങ്ങളും അയച്ചുകൊടുക്കുകയും ചെയ്തു മെഗാസ്റ്റാർ. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ നിറയുകയാണ് പീലി. കാര്യമെന്താണന്നല്ലേ പീലി മോളുടെ ആ ആഗ്രഹം മമ്മൂക്ക സാധിച്ചു കൊടുത്തു. വാക്കു പറഞ്ഞതുപോലെ പോലെ തന്നെ കാണാനുള്ള അവസരം പീലി കുട്ടിയ്ക്ക് ഒരുക്കി നൽകി മമ്മുക്ക.

മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. റോബർട്ടിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: അന്ന് പീലിമോൾ കരഞ്ഞത് വെറുതെ ആയില്ല 🥰.. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരിൽ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് – സാജിലക്കും ഒപ്പമാണ് പീലിമോൾ മമ്മുക്കയെ കണ്ടത്🙏. പെരിന്തൽമണ്ണ ഫാൻസിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും

ചിത്രം പീലി മമ്മൂക്കക്ക് സമ്മാനമായി നൽകി.” മമ്മൂക്കയെ കണ്ട ശേഷം പീലിമോൾക്ക് ഒരു സംശയം ഈ മമ്മുക്ക ഓൾടെ വാപ്പയുടെ ക്ലാസ് മേറ്റ് ആണോന്ന്. അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല, ഈ ഫോട്ടോ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലങ്കിലാണ് അത്ഭുതം. പീലി മോളുടെ ആ ചോദ്യം കേട്ട നടൻ മമ്മൂക്ക പൊട്ടിച്ചിരിച്ചവത്രേ. മമ്മുക്കയെ കണ്ടിട്ട് ആരും അങ്ങിനെ ചോദിച്ചില്ലെങ്കിലാണ് അത്ഭുതം!

Rate this post
You might also like