എന്റെ നിറം നഷ്ടപ്പെടുന്നു; അപൂർവ രോഗം; ശാരീരികാവസ്ഥയെ പറ്റി തുറന്ന് പാഞ്ഞ് മമ്ത മോഹൻദാസ് !! | Mamta Mohandas says she is losing color latest malayalam
കൊച്ചി : ക്യാൻസറിനെ തന്റെ ആത്മവിശ്വാസത്തോടെ പൊരുതിയതും ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്ത മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. മംമ്ത ഇപ്പോൾ വീണ്ടും മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മംമ്ത മോഹന്‍ദാസ് അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന മലയാളത്തിന്റെ പ്രിയ നടിയാണ്. ഓട്ടോ ഇമ്യൂണൽ ഡിസീസാണ് തനിക്ക് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മംമ്ത.
താരത്തെ ബാധിച്ചത് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ആണ്.മംമ്ത തന്റെ ആരോഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ സെൽഫി ചിത്രങ്ങള്‍ പങ്കുവച്ചാണ്. മേക്കപ്പ് ഇല്ലാത്ത ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മംമ്ത ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത് സൂര്യനോട് സംസാരിക്കുന്നത് പോലെയാണ്. പ്രിയപ്പെട്ട സൂര്യൻ മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുകയാണ്. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തി, നിന്റെ ആദ്യ

കിരണങ്ങൾ മൂടൽമഞ്ഞിലൂടെ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരും നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ നിന്നോട് കടപ്പെട്ടവളായിരിക്കും’- എന്നാണ് താരം പോസ്റ്റില്‍ പങ്കുവെച്ചത്. ഓട്ടോ ഇമ്യൂണൽ ഡിസോർഡർ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ്. രോഗ പ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്സ് എന്ന
പേരില്‍ ഇത് അറിയപ്പെടുന്നു. നമ്മുടെ സ്വന്തം കോശങ്ങളെ ഇതുമൂലം പ്രതിരോധ സംവിധാനത്തിന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നു. മംമ്തയെ ബാധിച്ചത് ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ഓട്ടോ ഇമ്യൂണൽ ഡിസോർഡർ ആണ്. മെലാനിന്റെ കുറവു മൂലം ഇവ ബാധിക്കാം അതിനാലാണ് പതിവായി ഇനി സൂര്യപ്രകാശം ഏല്‍ക്കുമെന്ന് മംമ്ത കുറിപ്പില്‍ പങ്കുവച്ചു. മംമ്തയുടെ പോസ്റ്റിനൊപ്പം വിറ്റിലിഗോ, ഓട്ടോ ഇമ്യൂണൽ ഡിസോർഡർ തുടങ്ങിയ ഹാഷ്ടാഗുകളും കാണാം. Story highlight : Mamta Mohandas says she is losing color latest malayalam