മംമ്തയെ തേടിയെത്തിയ അതിഥിയെ കണ്ട് ഭയന്ന് നാട്ടുകാർ; എല്ലാവരെയും ഞെട്ടിച്ച ആ വിരുന്നുകാരൻ ആരാണ്? | Mamta Mohandas New Guest
Mamta Mohandas New Guest : നടി, നിർമ്മാതാവ്, മോഡൽ, പിന്നണി ഗായിക എന്നിങ്ങനെ നിരവധി രംഗത്ത് തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് മമ്താ മോഹൻദാസ്. വളരെ കുറച്ചു സിനിമകളിലൂടെയാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. തമിഴ് തെലുങ്ക് ഭാഷകളിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ മമ്തയ്ക്ക് സാധിച്ചിട്ടുണ്ട്. ഇക്കാലത്തിനിടയ്ക്ക് 50 ഓളം സിനിമകളിലാണ് താരം വേഷം ചെയ്തിരിക്കുന്നത്. മമ്തയുടെ കീഴിൽ പ്രൊഡക്ഷൻ കമ്പനിയുമുണ്ട് മമതാ മോഹൻദാസ് പ്രൊഡക്ഷൻസ്.
2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന സിനിമയിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ബസ് കണ്ടക്ടർ, ലങ്ക, മധുചന്ദ്രലേഖ, ബാബാ കല്യാണി, കഥ തുടരുന്നു എന്നിങ്ങനെ നിരവധി ചിത്രങ്ങൾ. ഏറ്റവും ഒടുവിലായി മമതയുടേതായ ഇറങ്ങിയ ചിത്രം 2021 പുറത്തിറങ്ങിയ ഭ്രമം ആണ്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് താരം. സിനിമ മേഖലയിൽ അത്രതന്നെ സജീവം അല്ലെങ്കിൽ പോലും തന്റെ എല്ലാ വിശേഷങ്ങളും ആരാധകരോട് പറയാൻ താരം മടിക്കാറില്ല.

കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ മമത ഒരു വീഡിയോ പങ്കുവെച്ചിരുന്നു ഇതിന് വളരെയധികം സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വീഡിയോയിൽ മമത ഒരു വിരുന്നുകാരനെ കാത്തിരിക്കുന്നതായി പറയുന്നു. നിങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയാത്ത ഒരാളാണ് വരുന്നതെന്നും താരം പറയുന്നു. കൂടാതെ താൻ വളരെയധികം എക്സൈറ്റഡ് ആണെന്ന് താരം പറയുന്നുണ്ട്. എന്തായാലും അദ്ദേഹവും ഞങ്ങളും ഹാപ്പിയാണ്.
ബാക്കി ഡീറ്റെയിൽസ് ഒക്കെ പിന്നെ പറയാം എന്ന് പറഞ്ഞാണ് മമത വീഡിയോ പോസ്റ്റ് ചെയ്യുന്നത്. വീട്ടിൽ വന്ന ആ വിസിറ്റ് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഡബിൾ ഹോഴ്സ് ഇൻസ്റ്റന്റ് പാലപ്പത്തിന്റെ സൂപ്പർ ഫണ്ട് ആൻഡ് ഔട്ട് ഓഫ് ദി ബോക്സ് പരസ്യ ചിത്രത്തിന്റെ ഭാഗമായി പുറത്തുവിട്ടിരുന്ന ടീസർ ആയിരുന്നു അത്. ആരാധകരെ അതിശയിപ്പിച്ച ആ അതിഥി ഒരു ഏലിയൻ ആയിരുന്നു. വീഡിയോക്ക് താഴെ നിരവധി ഹാസ്യ കമന്റുകളാണ് വന്നിരിക്കുന്നത് ഇനിയും ഇത്തരത്തിലുള്ള നിരവധി കമന്റുകൾ താൻ പ്രതീക്ഷിക്കുന്നു എന്നും മമത പറയുന്നു.