‘ഡാൻസ് വിത്ത് മി’ സ്റ്റൈലിഷ് ലുക്കിൽ എല്ലാവരുടെയും മനം കവരുകയാണ് മലയാളികളുടെ ഇഷ്ട്ട നടി മമ്ത മോഹൻദാസ്; ചിത്രങ്ങൾ വൈറൽ !! | Mamta Mohandas latest photoshoot

Mamta Mohandas latest photoshoot malayalam : മലയാള സിനിമയിലെ കരുത്തുറ്റ നായിക നടിമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്. അഭിനയം കൊണ്ടും പല പ്രതിസന്ധികളെ നേരിടുന്നതിൽ വിജയം കൊണ്ടും മംമ്ത പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ്.കാന്‍സറിനെ പോലും അതിജീവിച്ച് ചിരിച്ചുകൊണ്ട് നേരിട്ട് അഭിനയത്തിൽ സജീവമായ മംമ്ത എന്നും ഒരു പ്രചോദനമാണ്.പ്രത്യേക അഭിനയ ശൈലി കൊണ്ടും ആകാര വടിവ് കൊണ്ടും മംമ്ത എന്നും സിനിമാലോകത്ത് തിളങ്ങി നില്കുന്നു. താരത്തിന്റെ സംസാര രീതിയും സ്റ്റൈലുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്നതാണ്.

Mamta Mohandas latest photoshoot

അതുപോലെ പിന്നണി ഗായിക എന്ന പേരും മമത സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിക്കുന്നതോടൊപ്പം പിന്നണിഗായികയായും മംമ്ത ശ്രെധ നേടിയിട്ടുണ്ട്. പിന്നണി ഗായികക്കും അഭിനേത്രി എന്ന നിലയിലുമൊക്കെ മികച്ച പ്രകടനത്തിന് താരത്തിന് അവാർഡും കിട്ടിയിട്ടുണ്ട്. മോഡലായി തിളങ്ങിയ ശേഷമാണു മംമ്ത മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകൾ വിവിധ ഭാഷകളിലായി അഭിനയിച്ചു കയ്യടി നേടി.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അമ്മയാണ് തന്റെ പ്രചോദനം എന്നൊക്കെ മംമ്ത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.കുറച്ചു ദിവസങ്ങൾ മുന്നേ അമ്മയുടെ അറുപതാം പിറന്നാള്‍ പ്രമാണിച്ച് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റും വൈറലായിരുന്നു. അതിൽ മംമ്ത അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോൾതന്നെ അറിയാം താരത്തിന് അമ്മ നൽകിയ പിന്തുണ. ‘പ്രിയപ്പെട്ട അമ്മേ, അമ്മയ്ക്ക് ഇന്ന് അറുപത് വയസ്സ് ആയി. പക്ഷെ പതിനാറിന്റെ ചെറുപ്പം. ആ നുണക്കുഴിയുടെ ഭംഗിയില്‍ തിളങ്ങുകയാണ് സൌന്ദര്യം എന്നത്തെയും പോലെ എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിയ്ക്കുക. ആ നുണക്കുഴികള്‍ കൂടുതല്‍ ആഴമേറിയതാവട്ടെ. ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിന ആശംസകള്‍ അമ്മേ’ എന്നായിരുന്നു മംമ്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.ഇരുവരും പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കൊണ്ടുള്ള പിറന്നാൾ ആശംസ ചിത്രവും ഏറെ ശ്രെധ നേടി.നിരവധി ലൈക്കും മന്റും ചിത്രത്തിന് ലഭിക്കുകയും ചെയ്തു.

അതുപോലെ നിലപാടുകൾ കൊണ്ടും വ്യത്യസ്തയാണ് മംമ്ത .സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും മംമ്ത സ്വീകരിക്കുന്ന നിലപാടുകൾ കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് ശ്രെധ നേടുന്നത്.ഡാൻസ് വിത്ത് മി എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലൂക്കിലുള്ള ഫോട്ടോക്ക് ഇതിനോടകം നിരവധി കമന്റുകളും ലൈകും കിട്ടികഴിഞ്ഞു.സ്ലീവ്‌ലെസ് ഫ്ലോറൽ ഹാഫ് ടോപ്പും ബെൽബോട്ടം ഡാർക്ക് പിങ്ക് കളർ പാന്റുമാണ് മംമ്ത ധരിച്ചിരിക്കുന്നത്.ഈ ഫോട്ടോകളിലും സ്റ്റൈലിനും ലുക്കിനും താരത്തിന് ഒരു വിട്ടുവീഴ്ചയുമില്ല.അഥർക്ക് മനോഹാരിയാണ് ഇതിലും മംമ്ത.

You might also like