കെ സുരേന്ദ്രന്റെ മകൻ വിവാഹിതനായി! വിവാഹത്തിൽ തിളങ്ങി മമ്മൂട്ടിയും എംഎ യൂസഫ് അലിയും.!! [വീഡിയോ] | Mammootty & Yusuf Ali at K Surendran Son Marriage

Mammootty & Yusuf Ali at K Surendran Son Marriage : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി. ഉള്ളിയേരി സ്വദേശികളായ നാരായണന്റെയും ഷൈലജയുടെയും മകളായ ദിൽനയാണ് വധു. കോഴിക്കോട് ആശിർവാദ് ലോൺസിൽ വെള്ളിയാഴ്ച്ച (മെയ്‌ 6) കാലത്ത് 10-നും – 11-നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. കെ സുരേന്ദ്രന്റെയും കെ ഷീബയുടെയും മകനായ കെഎസ് ഹരികൃഷ്ണൻ എഞ്ചിനീയറാണ്.

ബിജെപിയുടെ മുതിർന്ന നേതാക്കൾ പങ്കെടുത്ത വിവാഹ ചടങ്ങിൽ, സിനിമ – വ്യവസായ – സാംസ്‌കാരിക രംഗത്ത് നിന്നും നിരവധി പേർ പങ്കെടുത്തു. മെഗാസ്റ്റാർ മമ്മൂട്ടി വിവാഹ ചടങ്ങിലെ പ്രധാന ആകർഷണമായി. മമ്മൂട്ടിയെ കൂടാതെ സിനിമ രംഗത്ത് നിന്ന് സംവിധായകൻ രാജസേനൻ, നടൻ ദേവൻ എന്നിവരും ചടങ്ങിൽ അതിഥികളായി. മമ്മൂട്ടി സുരേന്ദ്രന്റെ കുടുംബത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.

Mammootty & Yusuf Ali
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വ്യവസായിക രംഗത്ത് നിന്ന് ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ.യൂസഫലി ചടങ്ങിൽ പങ്കെടുത്തു. സദസ്സിൽ വെച്ച് സുരേന്ദ്രനുമായി യൂസഫലി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നത് വിവാഹ വീഡിയോയിൽ കാണാം. യൂസഫലിക്ക് പുറമെ കല്ല്യാണരാമൻ, പട്ടാഭിരാമൻ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, ഫ്ലവേഴ്സ് എംഡി ശ്രീകണ്ഠൻ നായർ എന്നിവർ ഉൾപ്പടെയുള്ളവർ സാംസ്‌കാരിക രംഗത്തെ പ്രതിനിധീകരിച്ച് ചടങ്ങിൽ അതിഥികളായി.

ബിജെപി നേതാക്കൾക്ക് പുറമെ വ്യത്യസ്ത രാഷ്ട്രീയ മതേതര സംഘടനകളുടെ നേതാക്കളും വിവാഹത്തിൽ അതിഥികളായി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, അഖിലേന്ത്യാ സെക്രട്ടറി സുനിൽ ദേവദാർ, ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, മുൻ എംഎൽഎ ഒ രാജഗോപാൽ എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്ത ബിജെപി നേതാക്കളിൽ പ്രമുഖർ. ഇവരെ കൂടാതെ, കെ മുരളീധരൻ എംപി, എംഎൽഎ പികെ കുഞ്ഞാലിക്കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, കർണാടക മന്ത്രി സുനിൽ കാർക്കള എന്നിവരും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

You might also like