മമ്മൂട്ടിയുടെ കാതൽ! മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതലിന്റെ ഫസ്റ്റ് ലുക്ക്ഔട്ട് പോസ്റ്റർ ഔട്ട്.!! | Mammootty with Jyotika Latest Movie Kathal The Core First Look Poster Released

Mammootty with Jyotika Latest Movie Kathal The Core First Look Poster Released Malayalam : പ്രേക്ഷകർ വളരെയധികം ഹൃദയത്തിലേറ്റുന്ന താരങ്ങളാണ് മമ്മൂട്ടിയും തമിഴ് സിനിമ നായിക ജ്യോതികയും. മലയാള ചലച്ചിത്രങ്ങളിലെ നിറസാന്നിധ്യമാണ് മമ്മൂട്ടി. കോടിക്കണക്കിന് ആരാധകരാണ് ലോകമെമ്പാടുമായി മമ്മൂട്ടിക്ക് ഉള്ളത്. തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി അവാർഡുകളും നേടി. 1998 പത്മശ്രീ ബഹുമതിക്കും അർഹനായ വ്യക്തിയാണ് മമ്മൂട്ടി.

1971 അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് അങ്ങോട്ട് ഹിറ്റുകളുടെ വൻ ഘോഷയാത്രയായിരുന്നു. തമിഴ് നായകനായ സൂര്യയുടെ ഭാര്യ കൂടിയാണ് ജ്യോതിക. സൂര്യ ജ്യോതിക ദമ്പതിമാരെ ഇഷ്ടപ്പെടാത്തതായി ആരും തന്നെ ഇല്ല. തമിഴിൽ മാത്രമല്ല മലയാളികളും ജ്യോതികയെ വളരെയധികം ഇഷ്ടപ്പെടുന്നു. അഭിനയത്തിന് മാത്രമല്ല നല്ലൊരു മോഡലും സിനിമാ നിർമ്മാതാവും കൂടിയാണ് താരം. തെലുങ്ക്, മലയാളം, തമിഴ്, കന്നട തുടങ്ങി നിരവധി ഭാഷാ ചിത്രങ്ങളിൽ ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്.

Kathal Movie
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നിരവധി അവാർഡുകളും സ്വന്തമാക്കി. സൂര്യ നായകനായ എത്തിയ “സുരരായി പോട്ര” എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന് നാഷണൽ അവാർഡ് വരെ ജ്യോതിക കരസ്ഥമാക്കി. ഇപ്പോഴിതാ മറ്റൊരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടിയും ജ്യോതികയും ഒരു ചിത്രത്തിൽ ഒന്നിക്കുകയാണ്. കാതൽ എന്നാണ് ഈ ചിത്രത്തിന്റെ പേര്. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുത്തൻ ചിത്രമാണിത്. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധാനം. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതൽ.

ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസാണ് ഈ ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ലാലു അലക്സ്, മുത്തുമണി,ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ, എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. കാതലിന്റെ ചിത്രീകരണം ഈ ഒക്ടോബർ 20ന് കൊച്ചിയിൽ ആരംഭിക്കും. നീണ്ട 12 വർഷങ്ങൾക്കുശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. കാതൽ എന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും, പോൾസൺസ് സ്കറിയയുമാണ്.

You might also like