റോഷാക്ക് നിങ്ങൾക്കുമുന്നിൽ പ്രത്യക്ഷനാവുന്നു; മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ ഏഴിന് തീയറ്ററിലേക്ക് !! | Mammootty upcoming movie Rorschach

Mammootty upcoming movie Rorschach : മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്കിലുള്ള പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം റോഷാക് ഒക്ടോബർ ഏഴാം തീയതി റിലീസ് ചെയ്യുന്നതിന് തീരുമാനമായി. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി ക്ലീൻ യു എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. പ്രേക്ഷകരിൽ അമ്പരപ്പി ന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിൻറെ പോസ്റ്ററുകളും മേക്കിങ് വീഡിയോയും ട്രെയിലറും ഒക്കെ ആരാധകർക്ക് കൂടുതൽ ആകാംക്ഷ ഉളവാക്കുന്നതായിരുന്നു.

ലൂക്കാന്റണിയുടെ ആഗമനോദ്ദേശത്തിന്റെ കാരണം അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ചുള്ള വേറിട്ട ചർച്ചകൾ പലതും ഇതിനോടകം ഉയർന്നു വന്നിട്ടും ഉണ്ട്. ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രം പങ്കുവെയ്ക്കുന്നത് എന്ന് ഇതിൻറെ പോസ്റ്ററുകളിൽ നിന്നും മറ്റും വ്യക്തമായ കാര്യവുമാണ്. തൻറെ ആദ്യചിത്രമായ കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിൻറെ വൻ വിജയത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടി ത്രില്ലർ ചിത്രമാണ് റോഷാക്ക്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

rorschach

ഇതിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലും ആയി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിക്കുകയും ഉണ്ടായി. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുള്ളയാണ് ഈ ചിത്രത്തിന്റെയും കഥ രചിച്ചിരിക്കുന്നത്.

പ്രഖ്യാപനസമയം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് റോഷാക്. പേരിലെ കൗതുകം കൊണ്ട് തന്നെയാണ് ചിത്രത്തിന് ഒരു പരിധിയിലധികം ആളുകൾക്കിടയിൽ ആകാംക്ഷ ഉളവായത്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ ലുക്ക് വ്യക്തമാക്കുന്ന പുതിയ സ്റ്റിൽ മെഗാസ്റ്റാർ തന്നെ സോഷ്യൽ മീഡിയയിൽ മുൻപ് പോസ്റ്റ് ചെയ്തിരുന്നു.
rorschach

You might also like