Mambazha Pulissery Recipe
Mambazha Pulissery Recipe : പഴമയുടെ രുചിക്കൂട്ടിൽ സ്വാദൂറുന്ന മാമ്പഴ പുളിശ്ശേരി. നല്ല മധുരവും എരിവും പുളിയും എല്ലാം കൂടിയ ഒരു കറിയാണ് മാമ്പഴ പുളിശ്ശേരി. ഏറ്റവും സിമ്പിൾ ആയി മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയാലോ. തനി നാടൻ പഴുത്ത മാമ്പഴമാണ് ഇതിനു വേണ്ടി നമ്മൾ ഉപയോഗിക്കേണ്ടത്. ഈ ഒരു കറി മതി ഒരു കലം ചോറ് കഴിക്കാൻ. എത്ര കഴിച്ചാലും മതിവരില്ല ഈ അടിപൊളി നാടൻ മാമ്പഴ പുളിശ്ശേരി. ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നും ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന് നോക്കാം.
Ingredient
- Ripe Mango : 12 ns
- Turmeric Powder : 1/4 tsp
- Chilli powder : 1/2tsp
- Jaggery : 1/2tsp
- Ghee : 1 tbs
- Curd : 1 cup
- Water 300 ml
ആദ്യം തന്നെ നല്ല നാടൻ മാമ്പഴം നോക്കി എടുക്കുക. മാമ്പഴത്തിന്റെ തൊലിയെല്ലാം കളഞ്ഞ ശേഷം ഒരു മൺചട്ടിയിലേക്കിട്ടു കൊടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് കൈകൊണ്ട് തന്നെ നന്നായി തിരുമ്മി കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് കൊടുത്ത ശേഷം അടുപ്പിൽ വച്ച് നന്നായി വേവിച്ചെടുക്കുക. 10 മിനിറ്റോളം തിളപ്പിച്ചാൽ മതിയാകും. ഇതിലേക്ക് ഒഴിക്കാനുള്ള അരപ്പ് തയ്യാറാക്കി എടുക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും പുളിയില്ലാത്ത കട്ട തൈരും ചേർത്തു കൊടുക്കുക കൂടെ തന്നെ പച്ചമുളക് നല്ല ജീരകവും ചേർത്ത് നന്നായി ഒട്ടും തന്നെ വെള്ളം ഒഴിക്കാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റി വെക്കുക.
Ads
മാങ്ങ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക ഇല്ലെങ്കിൽ അത് അടിയിൽ പിടിക്കും. മാങ്ങ നന്നായി ഇളക്കി കൊടുത്ത ശേഷം ഇതിലേക്ക് നമുക്കിനി അരപ്പ് ചേർത്ത് കൊടുക്കാം. അരപ്പ് ചേർത്ത ശേഷം ഇതിലേക്ക് കുറച്ച് ശർക്കര ചിരകിയതും നെയ്യും ചേർത്ത് കൊടുത്ത് കുറച്ചു വെള്ളവും ഒഴിച്ച് ഒന്ന് ജസ്റ്റ് തിളപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് വറവ് ചേർക്കാനായി ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുക്കുക. നെയ്യ് ചൂടായി കഴിയുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ശേഷം ഉലുവയും ചേർത്തു കൊടുത്തു മാമ്പഴ പുളിശ്ശേരിയിലേക്ക് ഒഴിച്ചു കൊടുത്ത കുറച്ചു നേരം വെച്ച ശേഷം ഇളക്കി യോജിപ്പിച്ച് സെർവ് ചെയ്യാവുന്നതാണ്. പഴമയുടെ രുചിക്കൂട്ടിൽ സ്വാദൂറുന്ന മാമ്പഴ പുളിശ്ശേരി റെഡി. Credit : Sreejas foods
Ripe Mango Curry Recipe
Mambazha Pulissery is a traditional Kerala-style curry made using ripe mangoes, yogurt, and coconut, offering a perfect blend of sweet, tangy, and mildly spicy flavors. This dish is especially popular during the summer season and festive occasions like Onam. Ripe mangoes are cooked with turmeric and green chilies, then blended with a ground coconut and cumin paste. The curry is then simmered with whisked curd, giving it a creamy texture and rich flavor. Finally, a tempering of mustard seeds, red chilies, and curry leaves is added, enhancing the aroma and taste. It pairs best with steamed rice.