കൊച്ചു മകളെ കുറിച്ച് വാചാലയായി മല്ലിക സുകുമാരൻ; ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയെ കുറിച്ച് താരം പറയുന്നതിങ്ങനെ !! | Mallika Sukumaran talks about Prarthana Indrijith latest news malayalam

എറണാംകുളം : താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും രണ്ടു മക്കളിൽ ഒരാളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. സിനിമ മേഖലയിൽ തന്നെയാണ് പ്രാർത്ഥനയും പ്രവർത്തിക്കുന്നത്.. സിനിമാ പിന്നണി ഗായിക എന്ന പേരിൽ പ്രാർത്ഥന ഇന്ദ്രജിത്ത് പ്രേക്ഷകരുടെ ഹൃദയത്തിൽ കടന്നുകൂടിയിരിക്കുന്നു. മലയാളത്തിൽ കൂടാതെ തമിഴ് ഹിന്ദി സിനിമകളിലും താരം ഇതിനോടകം തന്നെ പാട്ടുകൾ പാടിയിട്ടുണ്ട്. ചെറുപ്പം മുതലേ തന്നെ സംഗീതത്തോടുള്ള അമിതമായ പ്രണയമായിരുന്നു പ്രാർത്ഥനയുടേത്. താൻ

ആഗ്രഹിച്ചതുപോലെ തന്നെ ലണ്ടനിലുള്ള സംഗീത കോളേജിൽ ചേർന്ന് പഠിക്കാനുള്ള ഭാഗ്യവും പ്രാർത്ഥനയ്ക്ക് ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് പ്രാർത്ഥന. ഫോട്ടോഷൂട്ടുകളും, സംഗീതങ്ങളും കൊണ്ട് താരത്തിന്റെ സോഷ്യൽ മീഡിയ സജീവമാണ്. ലണ്ടനിൽ പോയതിനുശേഷം വീട്ടുകാരെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് പ്രാർത്ഥന പങ്കുവെച്ച പോസ്റ്റുകൾ പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ദി ഗ്രേറ്റ് ഫാദർ എന്ന മലയാള സിനിമയിൽ പാടിയ “കോ കോ കോഴി”

Mallika Sukumaran talks about Prarthana Indrijith latest news malayalam

എന്ന ഗാനമായിരുന്നു മലയാളത്തിൽ ആദ്യമായി പ്രാർത്ഥന പാടിയത്. ഇപ്പോഴിതാ പ്രാർത്ഥനയുടെ മുത്തശ്ശിയായ മല്ലിക സുകുമാരൻ പ്രാർത്ഥനയെ പറ്റി പറയുന്ന വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പ്രാർത്ഥനയെ പറ്റി തനിക്ക് ബഹുമാനമാണെന്നും, ആഗ്രഹിച്ച നിലയിൽ തന്നെ അവൾ ഇപ്പോൾ എത്തിപ്പെട്ടു എന്നും മല്ലിക സുകുമാരൻ പറയുന്നു. അവളുടെ കോളേജുകൾ എല്ലാം അവൾ തന്നെയാണ് തപ്പി കണ്ടുപിടിച്ചതെന്ന് അവളുടെ മുറിയിൽ ഒരാൾ ഉക്രൈനിൽ നിന്നും ഒരാൾ ചൈനയിൽ

നിന്നുമുള്ളതാണ് അതുകൊണ്ടുതന്നെ പ്രാർത്ഥന ഒരു ലോക പ്രേമിയായി വളരുമെന്നും മല്ലിക പറയുന്നു. അവൾ തന്നെ കണ്ടുപിടിച്ച് തന്നെ എത്തിപ്പെട്ടതാണ് അവിടെ എന്നും താരം പറയുന്നുണ്ട്. അവൾ അവിടെ ചെല്ലുമ്പോൾ ഇന്ദ്രനും ലണ്ടനിൽ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് രണ്ടുദിവസം അവർക്ക് ഒന്നിച്ച് അതെല്ലാം കണ്ടു പഠിക്കാൻ സാധിച്ചു എന്ന് മല്ലിക പറയുന്നുണ്ട്. പ്രാർത്ഥനയുടെ സഹോദരിയുടെ പേരാണ് നക്ഷത്ര. പൂർണിമയും ഇന്ദ്രജിത്തും, കുടുംബാംഗങ്ങളും എല്ലാം പ്രാർത്ഥനയ്ക്ക് വളരെയധികം പിന്തുണയാണ് നൽകുന്നത്. Story highlight : Mallika Sukumaran talks about Prarthana Indrijith latest news malayalam

5/5 - (1 vote)
You might also like