മാളികപ്പുറം ഓടിടിയിലേക്ക്; ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം!! | Malikappuram movie OTT Release Platform Announced

Malikappuram movie OTT Release Platform Announced : നടൻ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ റിലീസായ മാളികപ്പുറം അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ്. ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച് നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം, ഡിസംബർ 30-നാണ് തീയറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് വ്യത്യസ്ത രാജ്യങ്ങളിൽ ഗ്ലോബൽ റിലീസ് ആയി എത്തിയിരുന്നു.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നീത പിന്റോ, പ്രിയ വേണു എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം, കേരള ബോക്സ് ഓഫീസിൽ നിന്ന് 25 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് വരുമാനത്തിൽ 40 കോടി കടന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ഒരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്. ഡിസ്നെ+ ഹോട്സ്റ്റാർ ആണ് മാളികപ്പുറത്തിന്റെ സ്ട്രീമിംഗ് അവകാശം കൈവശപ്പെടുത്തിയിരിക്കുന്നത്.

Malikappuram

റിപ്പോർട്ടുകൾ പ്രകാരം മാളികപ്പുറം അടുത്തമാസം (ഫെബ്രുവരി) ഡിസ്നെ+ ഹോട്സ്റ്റാറിൽ ഒടിടി റിലീസ് ചെയ്യും. എന്നാൽ, ഒടിടി റിലീസ് തീയതി ഇതുവരെ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ ഈ ആഴ്ച പുറത്തിറങ്ങും. ജനുവരി 20 വെള്ളിയാഴ്ച മാളികപ്പുറത്തിന്റെ തമിഴ് പതിപ്പും, ജനുവരി 21 ശനിയാഴ്ച ചിത്രത്തിന്റെ തെലുങ്ക് പതിപ്പും തിയറ്ററിൽ റിലീസ് ചെയ്യും. തമിഴ്നാട്, ആന്ധ്ര പ്രദേശങ്ങളിൽ നിന്നും ചിത്രത്തിന് മികച്ച കളക്ഷൻ ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഉണ്ണി മുകുന്ദനെ കൂടാതെ, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ടിജി രവി, രമേശ് പിഷാരടി തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ദേവ നന്ദ, ശ്രീപത് എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രം, ഷമീർ മുഹമ്മദ് ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.

Rate this post
You might also like