മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ച് എത്തുന്നു; നാളെ തീയേറ്ററുകൾ ഈ വർഷത്തെ ഏറ്റവും വലിയ റിലീസിന് ഒരുങ്ങുന്നു.!! | Malayalam upcoming movies releasing in May 13

Malayalam upcoming movies releasing in May 13 : മെയ്‌ 13 വെള്ളിയാഴ്ച്ച, മലയാള സിനിമ പ്രേമികളെ സംബന്ധിച്ച് ഈ വർഷത്തെ ഏറ്റവും വലിയ ആഘോഷ ദിവസമാണ്. മമ്മൂട്ടി നായകനായിയെത്തുന്ന ‘പുഴു’ വും മോഹൻലാൽ നായകനായിയെത്തുന്ന ’12th Man’ ഉം നാളെ ഡയറക്ട് ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ, പ്രേക്ഷകർ കാത്തിരുന്ന ഒരുപിടി ചിത്രങ്ങൾ തീയേറ്ററുകളിലൂടെയും റിലീസിന് ഒരുങ്ങുകയാണ്.

ജനപ്രിയ നടൻ ജയസൂര്യയും ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ‘മേരീ ആവാസ് സുനോ’ ആണ് പ്രേക്ഷകർ കാത്തിരുന്ന നാളത്തെ ഏറ്റവും വലിയ റിലീസ്. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രം ബി രാകേഷ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രത്തിൽ എം ജയചന്ദ്രൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ശിവദ, നിക്കി ഗൽറാണി, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Malayalam upcoming movies
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സുരാജ് വെഞ്ഞാറമൂടിനെയും ഇന്ദ്രജിത്തിനെയും നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന ‘പത്താം വളവ്’ ആണ് നാളത്തെ മറ്റൊരു റിലീസ്. ക്രൈം ത്രില്ലർ കഥ പറയുന്ന ചിത്രത്തിൽ അതിഥി രവിയാണ് നായിക. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ബിനു അടിമാലി, സ്വാസിക, സുധീർ കരമന, മേജർ രവി തുടങ്ങിയ വമ്പൻ താരനിര വേഷമിടുന്നുണ്ട്.

നിഖില വിമൽ, മാത്യു തോമസ്, നസ്ലൻ തുടങ്ങിയ യുവനിരയെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്ത ‘ജോ & ജോ’യും നാളെ തീയറ്ററുകളിലെത്തും. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം കോവിഡ് പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൽ കുടുങ്ങിയ കുറച്ച് യുവാക്കളുടെ കഥയാണ് പറയുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത്.

You might also like