എപ്പോഴും ചിരിച്ച് കളിച്ചാണ് സംസാരിക്കുക.. അവസാനമായി സുബിയെ കണ്ട ശേഷം പൊട്ടിക്കരഞ്ഞ് നടി ലക്ഷ്മി പ്രിയ.!! | Malayalam Actress Lakshmi Priya Talks About Subi Suresh
Malayalam Actress Lakshmi Priya Talks About Subi Suresh : പ്രേക്ഷകരുടെ പ്രിയതാരം ആണ് ലക്ഷ്മിപ്രിയ. വളരെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്കും പരമ്പരകളിലേക്കും എത്തുകയും പിന്നീട് സജീവ സാന്നിധ്യം ആവുകയും ചെയ്ത വ്യക്തിത്വമാണ് ലക്ഷ്മി പ്രിയയുടെത്. ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ ഒരു കണ്ടസ്റ്റന്റ് ആയും ലക്ഷ്മിപ്രിയ എത്തിയിരുന്നു. ഈ പരിപാടിയാണ് ലക്ഷ്മി പ്രിയയെ കൂടുതൽ ജനപ്രിയ ആക്കി മാറ്റിയത്.
പല സാമൂഹിക പ്രശ്നങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ പറയുന്ന ലക്ഷ്മി പ്രിയക്ക് ഇതിനോടകം തന്നെ നിരവധി വിവാദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിൽ നിരവധി പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്ന ഒരു വ്യക്തിത്വമാണ് ലക്ഷ്മി പ്രിയയുടേത്. ഇപ്പോഴിതാ നടി സുബിയുടെ മര ണത്തിൽ വളരെയധികം വേദനിക്കുന്ന ലക്ഷ്മിപ്രിയയുടെ വീഡിയോയാണ് പുറത്തു വരുന്നത്. സുബിയെ കുറിച്ച് നിറകണ്ണുകളോടെ അല്ലാതെ താരത്തിന് പറയാൻ സാധിക്കുന്നില്ല. ഞങ്ങളെല്ലാം അവിടെ ലോകത്തേക്ക് കടന്നുവരുന്നത് ഇവരെപ്പോലെയുള്ള ആളുകളുടെ അഭിനയം കണ്ടുകൊണ്ടാണെന്നും.

കോമഡി ലോകത്തേക്ക് സുബി നൽകിയ സംഭാവന വളരെ വലുതാണെന്നും ലക്ഷ്മി പ്രിയ പറയുന്നു. കൂടാതെ സുബിക്ക് ഇത്രയും മാരകമായ അസുഖം ഉണ്ട് എന്നൊന്നും ഇതിനു മുൻപ് ഒരിക്കൽപോലും അറിഞ്ഞിട്ടില്ല എന്നും താരം പറയുന്നു. ഒരു വർഷം മുൻപ് സുബിയെ കണ്ടപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഒന്നും സംസാരിച്ചിട്ടേയില്ല എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ഏതായാലും സുബിയുടെ ആത്മാവിന് നിത്യശാന്തി കിട്ടാൻ പ്രാർത്ഥിക്കണം എന്നാണ് താരം പറയുന്നത്.
വളരെ നിസ്സഹായതയോടെ സുബിയുടെ വേർപാടിനെ നോക്കിക്കാണുന്ന ലക്ഷ്മി പ്രിയയെയാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. താരത്തിന്റെ വേർപാടിൽ ലക്ഷ്മിപ്രിയ പൊട്ടിക്കരയുകയാണ് എന്ന് വേണമെങ്കിൽ പറയാം. സുബിയുടെ വേർപാട് എല്ലാവർക്കും അപ്രതീക്ഷിതമായ നൊമ്പരം തന്നെയാണ് നൽകിയത്. എല്ലാ താരങ്ങളും സുബിയുടെ മര ണത്തിലുള്ള വിഷമം അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്. ചിരിച്ചും കളിച്ചും പ്രേക്ഷകർക്കിടയിലും താരങ്ങൾക്കിടയിലും നടന്ന സുബി പെട്ടെന്ന് എല്ലാവർക്കും സമ്മാനിച്ചത് നൊമ്പരത്തിന്റെ കനലുകളാണ്.